ലൂണ ബെഞ്ചില്‍, ദിമി ടീമിലേ ഇല്ല; പ്ലേ ഓഫിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

വൈകിട്ട് ഏഴരയ്ക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം
ലൂണ ബെഞ്ചില്‍, ദിമി ടീമിലേ ഇല്ല; പ്ലേ ഓഫിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയ്‌ക്കെതിരായ പ്ലേ ഓഫ് മത്സരത്തിനുള്ള ആദ്യ ഇലവന്‍ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. നിര്‍ണായക താരങ്ങളായ അഡ്രിയാന്‍ ലൂണയും ദിമിത്രിയോസ് ഡയമന്റകോസും ആദ്യ ഇലവനില്‍ ഇല്ല. എന്നാല്‍ ലൂണ സൈഡ് ബെഞ്ചിലുണ്ടെന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കും. വൈകിട്ട് ഏഴരയ്ക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡ് മജീഷ്യനായ അഡ്രിയാന്‍ ലൂണ ഡിസംബറിന് ശേഷം ആദ്യമായാണ് കളിക്കളത്തിലിറങ്ങുന്നത്. അതേസമയം പരിക്ക് കാരണം സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഇന്നും ഇറങ്ങില്ല. ഡിഫന്‍ഡര്‍ മാര്‍കോ ലെസ്‌കോവിച്ചാണ് ക്യാപ്റ്റന്‍.

ലാറ ശര്‍മ്മയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കുന്നത്. മിലോസ് ഡ്രിന്‍സിച്ച്, ഹോര്‍മിപാം, ലെസ്‌കോവിച്ച്, സന്ദീപ് സിങ് എന്നിവര്‍ ഡിഫന്‍സിലും മലയാളി താരം വിപിന്‍ മോഹന്‍, ഫ്രെഡി എന്നിവര്‍ മധ്യനിരയിലും ഇറങ്ങും. ഡൈസുകെ സകായ്, സൗരവ് മണ്ഡല്‍, ഐമന്‍, ഫെഡോര്‍ സെര്‍ണിച്ച് എന്നിവര്‍ മുന്‍നിരയില്‍ അണിനിരക്കും. ലൂണയ്‌ക്കൊപ്പം മലയാളി താരം കെ പി രാഹുല്‍, ജീക്‌സണ്‍ സിങ് എന്നിവരും ബെഞ്ചിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com