തീയായി ന്യൂകാസില്‍; ആദ്യം പിന്നിൽ, പിന്നെ തിരിച്ചടി, ഒടുവിൽ ട്വിസ്റ്റ്; വെസ്റ്റ് ഹാമിനെ വീഴ്ത്തി

ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സാണ്ടര്‍ ഐസക്കാണ് ന്യൂകാസിലിനെ മുന്നിലെത്തിച്ചത്
തീയായി ന്യൂകാസില്‍; ആദ്യം പിന്നിൽ, പിന്നെ തിരിച്ചടി, ഒടുവിൽ ട്വിസ്റ്റ്; വെസ്റ്റ് ഹാമിനെ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിന് ത്രില്ലര്‍ വിജയം. വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ന്യൂകാസിലിന്റെ വിജയം. 1-3ന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ന്യൂകാസില്‍ വിജയം സ്വന്തമാക്കിയത്.

സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡെടുക്കാന്‍ ന്യൂകാസിലിന് കഴിഞ്ഞു. ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സാണ്ടര്‍ ഐസക്കാണ് ന്യൂകാസിലിനെ മുന്നിലെത്തിച്ചത്. ഗോള്‍ വഴങ്ങിയതിന് ശേഷം വെസ്റ്റ് ഹാമിന്റെ മുന്നേറ്റമാണ് കാണാനായത്. 21-ാം മിനിറ്റില്‍ മൈക്കേല്‍ അന്റോണിയോ വെസ്റ്റ് ഹാമിനെ ഒപ്പമെത്തിച്ചു. ആദ്യപകുതിയുടെ അധികസമയത്ത് മുഹമ്മദ് കുദുസിന്റെ ഗോള്‍ വെസ്റ്റ് ഹാമിന് ലീഡും നല്‍കി.

തീയായി ന്യൂകാസില്‍; ആദ്യം പിന്നിൽ, പിന്നെ തിരിച്ചടി, ഒടുവിൽ ട്വിസ്റ്റ്; വെസ്റ്റ് ഹാമിനെ വീഴ്ത്തി
ഉരുക്കുകോട്ട തകര്‍ക്കാനായില്ല; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വെസ്റ്റ് ഹാം ലീഡ് ഇരട്ടിയാക്കി. 48-ാം മിനിറ്റില്‍ ജറോഡ് ബോവന്‍ ഗോളടിച്ചതോടെ സ്‌കോര്‍ 1-3 ആയി. 77-ാം മിനിറ്റ് വരെ സ്‌കോര്‍ നിലനിര്‍ത്താന്‍ വെസ്റ്റ് ഹാമിന് സാധിച്ചു. എന്നാല്‍ 77-ാം മിനിറ്റില്‍ വീണ്ടും ന്യൂകാസിലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചതോടെ കളിയുടെ ഗതി മാറി. അലക്‌സാണ്ടര്‍ ഐസക്ക് തന്നെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ന്യൂകാസിലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 83-ാം മിനിറ്റിലും 90-ാം മിനിറ്റിലും ഹാര്‍വേ ബാര്‍ണസ് ഗോള്‍ നേടിയതോടെ ന്യൂകാസില്‍ വിജയം സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com