പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി; സിറ്റിയും യുണൈറ്റഡും നേർക്കുനേർ

ബ്രസീലിയൻ താരം കാസിമെറോ തിരിച്ചെത്തുമെന്നത് യുണൈറ്റഡിന് ആശ്വാസമാകും.

dot image

ഓൾഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി. ഇന്ത്യൻ സമയം വൈകീട്ട് 9.00 മണിക്ക് ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ ട്രെബിളിന് ശേഷം ഇത്തവണയും മികച്ച പ്രകടനമാണ് പെപ് ഗ്വാർഡിയോളയുടെ സംഘം നടത്തുന്നത്. ഒമ്പത് മത്സരങ്ങളിൽ ഏഴ് ജയവും രണ്ട് തോൽവിയുമായി മൂന്നാം സ്ഥാനത്താണ് സിറ്റി. വോൾവ്സിനോടും ആഴ്സണലിനോടുമാണ് സിറ്റി സീസണിൽ പരാജയപ്പെട്ടത്.

ഒമ്പത് മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചെണ്ണം മാത്രമാണ് വിജയിച്ചത്. നാല് മത്സരം തോറ്റു. ചാമ്പ്യൻസ് ലീഗിലും എറിക് ടെൻ ഹാഗിന്റെ സംഘം നിരാശപ്പെടുത്തുകയാണ്. പരിക്കിന്റെ പിടിയിലായിരുന്ന ബ്രസീലിയൻ താരം കാസിമെറോ തിരിച്ചെത്തുമെന്നത് യുണൈറ്റഡിന് ആശ്വാസമാകും. ചാമ്പ്യൻസ് ലീഗിൽ കോപ്പൻഹാഗനെതിരെ ഗോൾ കീപ്പർ ആന്ദ്രേ ഒനാന നടത്തിയ പ്രകടനം യുണൈറ്റഡിന് ആശ്വാസമാണ്.

എർലിംഗ് ഹാളണ്ടിന്റെ തകർപ്പൻ ഫോമിലാണ് സിറ്റിയുടെ പ്രതീക്ഷ. സീസണിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി 12 മത്സരങ്ങൾ കളിച്ച ഹാളണ്ട് 11 ഗോളുകളും രണ്ട് അസിസ്റ്റും നേടിയിക്കഴിഞ്ഞു. കെവിൻ ഡിബ്രൂയ്നെയും റോഡ്രിഗോ ഹെർണാണ്ടസും ഇല്ലാത്തതിനാൽ ഹാളണ്ടിന്റെ ജോലി വർദ്ധിക്കും. പ്രീമിയർ ലീഗിൽ ഇരുടീമുകളും മുന്നേറ്റം ലക്ഷ്യമിടുമ്പോൾ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us