സ്പാനിഷ് ഫുട്ബോളിൽ ചുംബന വിവാ​ദം ഒഴിയുന്നു; വിവാദ നായക​ൻ രാജിവെച്ചു

ആരോപണങ്ങൾക്കെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും റുബിയാലസ്
സ്പാനിഷ് ഫുട്ബോളിൽ ചുംബന വിവാ​ദം ഒഴിയുന്നു; വിവാദ നായക​ൻ രാജിവെച്ചു

മാഡ്രിഡ്: വനിത ലോകകപ്പിലെ വിവാദ ചുംബന നായകൻ ലൂയി റുബിയാലസ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മുമ്പ് റുബിലിയാസിനെ ഫിഫ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സ്ഥാനം രാജിവെയ്ക്കില്ലെന്നായിരുന്നു റുബിയാലസിന്റെ നിലപാട്. എന്നാൽ ഫിഫ നടപടികൾ ആരംഭിച്ചതിനാൽ തനിക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മടങ്ങിയെത്താൻ കഴിയില്ലെന്നായിരുന്നു റുബിയാലസിന്റെ നിലപാട്.

താൻ തുടരുന്നത് സ്പാനിഷ് ഫുട്ബോളിന് ഒന്നും നൽകാൻ പോകുന്നില്ല. ചില ശക്തികൾ തന്റെ തിരിച്ചുവരവിനെ തടയുകയാണ്. താൻ സത്യത്തിൽ വിശ്വസിക്കുന്നു. ആരോപണങ്ങൾക്കെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും റുബിയാലസ് വ്യക്തമാക്കി.

റുബിയാലസിന്റെ രാജി സ്പാനിഷ് ഫുട്ബോളും സ്ഥിരീകരിച്ചു. യുവേഫയുടെ പ്രസിഡന്റ് സ്ഥാനവും റുബിയാലസ് രാജിവെച്ചതായി സ്പാനിഷ് ഫുട്ബോൾ വ്യക്തമാക്കി. ഓ​ഗസ്റ്റ് 20ന് സ്പെയിൻ ഫിഫ ലോകകപ്പ് വിജയിച്ചതിന് ശേഷമായിരുന്നു വിവാദ ചുംബനം. സ്പെയിൻ താരം ജെന്നിഫര്‍ ഹെര്‍മോസോ ഒഴിഞ്ഞുമാറിയിട്ടും റുബിയാലസ് ചുണ്ടിൽ ചുംബിക്കു​കയായിരുന്നു. പിന്നാലെ റുബിയാലസിനെതിരെ സ്പെയിൻ വനിത താരങ്ങൾ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com