Top

'എല്ലാവരും അൽപ്പം തകർന്നവരാണ്,അതിലേക്കാണ് വെളിച്ചം കടന്നുവരുന്നത്'; മഞ്ജുവെടുത്ത ചിത്രം പങ്കുവച്ച് ഭാവന

മലയാളത്തിലെ താര സൗഹൃദങ്ങൾക്കിടയിൽ മഞ്ജു ഭാവന കൂട്ടുകെട്ട് ശ്രദ്ധേയമാണ്

15 Jan 2022 6:31 AM GMT
ഫിൽമി റിപ്പോർട്ടർ

എല്ലാവരും അൽപ്പം തകർന്നവരാണ്,അതിലേക്കാണ് വെളിച്ചം കടന്നുവരുന്നത്; മഞ്ജുവെടുത്ത ചിത്രം പങ്കുവച്ച് ഭാവന
X

തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വളരെ വേഗം ആരാധകരെ നേടിയ നേടിയ നടിയാണ് ഭാവന. ഏറെ നാളുകളായി മലയാള സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഇപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ മഞ്ജു വാര്യർ എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചെത്തിയിരിക്കുകയാണ്. അമേരിക്കൻ നോവലിസ്റ്റായ ഏർണസ്റ്റ് ഹെമിംവേയുടെ വാക്കുകൾ കുറിച്ചുകൊണ്ടാണ് ഭാവന ചിത്രം പങ്കുവച്ചിരിക്കുന്നത്.

"നമ്മളെല്ലാവരും മുറിവേറ്റവരാണ്, അതിലൂടെയാണ് വെളിച്ചം അകത്തേക്ക് കടന്നുവരുന്നത്," ഭാവന കുറിച്ചു. മലയാളത്തിലെ താര സൗഹൃദങ്ങൾക്കിടയിൽ മഞ്ജു ഭാവന കൂട്ടുകെട്ട് ശ്രദ്ധേയമാണ്. 2017 ൽ രോഹിത് വി എസ് സംവിധാനം ചെയ്ത 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന ചിത്രമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത്.

'നമ്മൾ' എന്ന മലയാള ചിത്രത്തിലൂടെയാണ് ഭാവനയുടെ സിനിമ മേഖലയിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് തമിഴ്, കന്നഡ ഭാഷകളിലും താരം തിളങ്ങി. മലയാള സിനിമയിൽ നിന്ന് താരം ഇപ്പോൾ വിട്ടു നില്കുകയാണെങ്കിലും കന്നഡ സിനിമകളിൽ ഇപ്പോഴും സജീവമാണ്. ഇതേ കുറിച്ച് ഭാവന ഒരഭിമുഖത്തിൽ പറഞ്ഞത്, മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വമാണെന്നും തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നുമാണ്. ഇനി പേരിനും പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ടതില്ല, നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം എന്നും ഭാവന പറഞ്ഞിരുന്നു.

Next Story

Popular Stories