Top

തകർപ്പൻ 'പരാജയം': 'സാമ്രാട്ട് പ്രിഥ്വിരാജ്' ഉടൻ ഒടിടിയിലേക്കെന്ന് റിപ്പോർട്ടുകൾ

നാല് ആഴ്ചയിൽ ചിത്രം ഒടിടിയിലേയ്ക്ക്.

12 Jun 2022 2:02 AM GMT
ഫിൽമി റിപ്പോർട്ടർ

തകർപ്പൻ പരാജയം: സാമ്രാട്ട് പ്രിഥ്വിരാജ് ഉടൻ ഒടിടിയിലേക്കെന്ന് റിപ്പോർട്ടുകൾ
X

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് തിയേറ്ററിൽ കിതപ്പ് തുടരേ ചിത്രം ഒടിടിയിലേയ്ക്ക് വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രം നിർമ്മിച്ച യാഷ് രാജ് ഫിലിംസ് ടീം, ആമസോൺ പ്രൈമുമായി ചേർന്ന് സാമ്രാട്ട് പൃഥ്വിരാജ് പതിവിലും നേരത്തെ ഒടിടിയിൽ എത്തിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. വെറും 4 ആഴ്ചയ്ക്കുള്ളിൽ ചിത്രം ഒടിടിയിൽ എത്തും.

"യാഷ് രാജ് ഫിലിംസ് 4 ആഴ്‌ചയും 8 ആഴ്‌ചയും കണക്കാക്കി വിലകൾ നിശ്ചയിച്ച് ഒരു ഓപ്പൺ എൻഡ് കരാർ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ തിയേറ്ററിൽ പരാജയപ്പെട്ടാൽ, പ്രൊഡക്ഷൻ ഹൗസ് 4 ആഴ്ചത്തെ വിൻഡോ തെരഞ്ഞെടുക്കും, തിയേറ്ററിൽ മികച്ച പ്രകടനം തുടരുകയാണെങ്കിൽ, തിയേറ്റർ വരുമാനം വർധിപ്പിക്കുന്നതിനായി പ്രീമിയർ തീയതി നീട്ടും." എന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.

പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ പലയിടങ്ങളിലായി ചിത്രത്തിൻ്റെ പല ഷോകളും ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചൗഹാന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. സോനു സൂദ്, സഞ്ജയ് ദത്ത്, മാനുഷി ചില്ലാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 'സാമ്രാട്ട് പൃഥ്വിരാജി'നൊപ്പം റിലീസ് ചെയ്ത 'വിക്രം', 'മേജർ' എന്നീ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ബോക്സോഫീസിൽ നിന്ന് ലഭിക്കുന്നുണ്ട്.

Story highlights: Samrat Prithviraj soon to be in OTT to minimize the losses

Next Story