Top

കാര്‍ലോസ് സിന്‍സ് 1977; 'പീസ്' പോസ്റ്റര്‍

കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറെ ചുറ്റിപ്പറ്റിയുടെ സംഭവങ്ങളുമാണ് സിനിമ

22 Oct 2021 7:48 AM GMT
ഫിൽമി റിപ്പോർട്ടർ

കാര്‍ലോസ് സിന്‍സ് 1977; പീസ് പോസ്റ്റര്‍
X

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സന്‍പീര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പീസി'ന്റെ പോസ്റ്റര്‍ പുറത്ത്. ജോജു ജോര്‍ജിന്റെ ജന്മദിനമായ ഇന്ന് താരത്തിന് ആശംസയറിയിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഒരുങ്ങുന്ന ചിത്രം ഒരു സറ്റയര്‍ മൂവിയാണ്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറെ ചുറ്റിപ്പറ്റിയുടെ സംഭവങ്ങളുമാണ് സിനിമ. സിദ്ദിഖ് ആശ ശരത്, അര്‍ജുന്‍ സിംഗ്, അനില്‍ നെടുമങ്ങാട്, അതിഥി രവി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


Next Story

Popular Stories