Top

'കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് രാഹുൽ ഗാന്ധിയുടേത്'; ജോയ് മാത്യു

24 Jun 2022 7:28 PM GMT
ഫിൽമി റിപ്പോർട്ടർ

കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് രാഹുൽ ഗാന്ധിയുടേത്; ജോയ് മാത്യു
X

പാലക്കാട്: രാഹുൽ ​ഗാന്ധി എംപിയുടെ വയനാട്ടിലുളള ഓഫീസ് തല്ലിതകർത്ത എസ്എഫ്ഐയെ വിമർശിച്ച് നടൻ ജോയ് മാത്യു. തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടിയാണ് എസ്എഫ്ഐ നടത്തിയത്. കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ്. കോൺ​ഗ്രസ് പാർട്ടി ഓഫീസല്ല പൊതു ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഓഫീസ് ആണെന്നും ജോയ് മാത്യു ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ്, അത് അങ്ങിനെ ആയിരിക്കുകയും വേണം. എം പി യുടെയോ എം എൽ എ യുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്തും അവരുടെ ആശാകേന്ദ്രവുമാണെന്നും ജോയ് മാത്യു കുറിപ്പിൽ പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ചാണ് എസ്എഫ്ഐ വയനാട്ടിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് അക്രമസക്തമാവുകയും ഓഫീസിനുളളിലേക്ക് പ്രവേശിച്ച എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർക്കുകയും ചെയ്തു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

ഒരു എം പി യുടെയോ എം എൽ എ യുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്താണ്, അവരുടെ ആശാകേന്ദ്രമാണ്. ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ്, അങ്ങിനെ ആയിരിക്കുകയും വേണം.

കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്. അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്‌. അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്.

STORY HIGHLIGHTS: Joy Mathew Criticizing SFI on Dimolishing the Office of Rahul Gandhi MP

Next Story