പാരിസ് ഫാഷന്‍ വീക്കില്‍ ഇന്ത്യന്‍ പുരാണം; വൈറലായി രാഹുല്‍ മിശ്രയുടെ ഡിസൈന്‍

പാരിസ് വീക്കില്‍ രാഹുല്‍ മിശ്രയുടെ കന്നിയങ്കമാണിത്
പാരിസ് ഫാഷന്‍ വീക്കില്‍ ഇന്ത്യന്‍ പുരാണം; വൈറലായി രാഹുല്‍ മിശ്രയുടെ ഡിസൈന്‍

പാരിസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി ഇന്ത്യന്‍ പുരാണവും. ലക്ഷ്വറി ഡിസൈനര്‍ രാഹുല്‍ മിശ്രയുടെ കൈകളാണ് ഈ വസ്ത്രത്തിനു പിന്നില്‍. സീക്വന്‍സുകള്‍ പിടിപ്പിച്ച ബ്ലാക്ക് ലേസ് വസ്ത്രത്തില്‍ ഇരുവശത്തേക്കും 2 തലകള്‍ ഉള്‍പ്പെടുത്തിയ ഹെഡ് ഗിയറാണ് ഈ വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷിച്ചത്.

'ഇന്ത്യന്‍ പുരാണത്തിലെ ത്രികാലജ്ഞാനിയായ ബ്രഹ്‌മാവിനെ പ്രതീകാത്മകമായി ഉള്‍ക്കൊള്ളിച്ചുള്ള ഡിസൈനില്‍ പ്രപഞ്ച സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും അദൃശ്യമായ പ്രഭാവലയം തേടുകയാണ്'- ഡിസൈനര്‍ വസ്ത്രത്തെ കുറിച്ച് പറയുന്നു.

പാരിസ് ഫാഷന്‍ വീക്കിലേക്ക് ക്ഷണം ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് രാഹുല്‍ മിശ്ര. കാന്‍പുര്‍ സ്വദേശിയായ രാഹുല്‍ കരിയറിലെ ആദ്യത്തെ ഫാഷന്‍ഷോ ചെയ്തത് ലാക്‌മെ വേദിയില്‍ ബാലരാമപുരം കൈത്തറിയില്‍ ഒരുക്കിയ 7 ഡിസൈനുകള്‍ അവതരിപ്പിച്ചാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com