'സമാധാനത്തിനായി ജലം'; ഇന്ന് ലോക ജലദിനം

ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നതിന് എല്ലാവർഷവും മാർച്ച് 22ന് ലോക ജലദിനമായി ആചരിക്കാറുണ്ട്
'സമാധാനത്തിനായി ജലം'; ഇന്ന് ലോക ജലദിനം

വെള്ളമില്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടുക എന്നത് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മനുഷ്യൻ്റെ ജീവൻ നിലനിർ‌ത്താൻ അത്യാവശ്യമായ ഘടകമാണ് ജലം. മുനുഷ്യനായാലും മൃ​ഗങ്ങൾക്കായാലും സസ്യങ്ങൾക്കായാലും ജീവൻ നിലനിർത്തണമെങ്കിൽ വെള്ളം അത്യാവശ്യമാണ്. കുളിക്കാൻ, കുടിക്കാൻ, അലക്കാൻ, ചെടിനനക്കാൻ. പാചകം ചെയ്യാൻ അങ്ങനെ അങ്ങനെ ഒരു മനുഷ്യന് ഒരു ദിവസത്തിൽ ചെയ്യുന്ന പ്രവർത്തികളിൽ ഭൂരിഭാ​ഗവും ജലം ഒരു പ്രധാന ഘടകമാണ്. ജലം കിട്ടാതെ വലയുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്. ശുദ്ധമായ ജലം കിട്ടാതെ പോകുന്നവർ, വെള്ളത്തിനായി മൈലുകൾ തേടിപോകുന്നവർ ഇന്നും നമുക്കിടയിലുണ്ട്. ജലം അമൂല്യമാണ്, അതിൻ്റെ പ്രാധാന്യം എല്ലാവർഷവും ആളുകളെ ഓർമ്മിപ്പിക്കാറുമുണ്ട്. ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നതിന് എല്ലാവർഷവും മാർച്ച് 22ന് ലോക ജലദിനമായി ആചരിക്കാറുണ്ട്. ദൈനംദിന ജീവിതത്തിൽ പകരം വയ്ക്കാൻ കഴിയാത്ത പ്രകൃതിദത്ത വിഭവമാണ് ജലം. അതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായാണ് ജലദിനം ആചരിക്കുന്നത്.

ആരോഗ്യകരവുമായ ജീവിതശൈലി ഉറപ്പാക്കുന്നതിൽ പ്രകൃതി വിഭവങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. 'സമാധാനത്തിനായി വെള്ളം ' എന്നതാണ് 2024ലെ ലോക ജലദിനത്തിൻ്റെ പ്രമേയം. ജീവിതത്തിൽ വെള്ളത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഒരു ദിവസം നീക്കിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഐകകണ്ഠ്യേന പ്രമേയം അംഗീകരിച്ചത് മുതൽ 1993ൽ ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്. അന്ന് മുതൽ ലോക ജലദിനം ഇന്ന് വരെ ആചരിച്ചുവരുന്നുണ്ട്. ശുദ്ധജലം നല്ല ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്നു. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ഭൂഗർഭജലത്തിൻ്റെ ആവശ്യം ഉയരുന്നു, അതേസമയം ജലലഭ്യത കുറയുകയാണെന്നും റിപ്പോർട്ടുണ്ട്.

ലോക ജലദിനത്തിൽ അതിൻ്റെ ആവശ്യകതയും അത് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും ഉയർത്തിക്കാട്ടുന്നു. ആഗോള ജല പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മാർച്ച് 22-ന് ഐക്യരാഷ്ട്രസഭയുടെ വാർഷിക ആചരണമാണ് ലോക ജലദിനം. ഇത് യുഎൻ-വാട്ടറുമായി ഏകോപിപ്പിച്ചാണ് ജലദിനംആചരിക്കുന്നത്. ഒന്നോ അതിലധികമോ യുഎൻ-ജല അംഗങ്ങളുംഅവരെ പിന്തുണയ്ക്കുന്ന ഇതിൽ പങ്കാളികളാകുന്നു. ജലസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും എല്ലാ തലങ്ങളിലും സുസ്ഥിരമായ ജലരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക ജലദിനത്തിൽ പ്രാധാന്യം നൽകുന്നത്.

ആഗോള ജല പ്രതിസന്ധിയുടെ വിഷയം ഉയർത്തിക്കാട്ടുകയും 2.2 ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാത്തതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക ജലദിനം അംഗീകരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം. ജലസംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും സുസ്ഥിരമായ ജല പരിപാലന രീതികളെക്കുറിച്ചും അവബോധം വളർത്തുന്നതിനുള്ള ഒരു സുപ്രധാന അവസരമായാണ് ലോക ജലദിനത്തെ കണക്കാക്കുന്നത്.

2024ൽ ജലദിനം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി വിദ്യാഭ്യാസ ശിൽപശാലകൾ, ജലദിന കാമ്പെയ്‌നുകൾ, വൃക്ഷത്തൈ നടൽ, കല, ഉപന്യാസ മത്സരങ്ങളാണ് എന്നിവയാണ് മുന്നോട്ട് വെക്കുന്നത്. ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം, മലിനീകരണം തടയൽ, മനുഷ്യൻ്റെ ആരോഗ്യത്തിനും ശുചിത്വത്തിനും ശുദ്ധജലത്തിൻ്റെ ആവശ്യകത എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വിദ്യാഭ്യാസ ശിൽപശാലകൾ സംഘടിപ്പിക്കുക. നദികൾ, തടാകങ്ങൾ, ബീച്ചുകൾ, അല്ലെങ്കിൽ മറ്റ് ജലാശയങ്ങൾ എന്നിവയിൽ ശുചീകരണ പ്രചാരണങ്ങൾ സംഘടിപ്പിക്കുക വഴി ജലദിന കാമ്പെയ്‌നുകൾ നടത്തുക. ‌പരിസ്ഥിതിയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ജലമലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമുള്ള അവസരമാണിത്. പ്രാദേശിക ജലസ്രോതസ്സുകളിൽ ജലത്തിൻ്റെ ഗുണനിലവാര പരിശോധന നടത്തുകയും ഫലങ്ങൾ സമൂഹവുമായി പങ്കിടുകയും ചെയ്യേണ്ടതും പ്രധാനമാണ്. ജലമലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ചും ജലശുദ്ധീകരണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിന് കാമ്പയിനുകൾ സഹായിക്കും.

ജലസ്രോതസ്സുകളുടെ അടുത്ത് വൃക്ഷങ്ങളുടെ തൈകൾ നട്ട് മരം വളർത്താം. ജലസംവഹനം സുസ്ഥിരമാക്കുകയും മണ്ണ് ഇടിഞ്ഞുപോകുന്നത് തടയുകയും ചെയ്യുന്നതിൽ മരങ്ങൾക്ക് പ്രധാന പങ്കുണ്ട്. ജലസംരക്ഷണവും ഭൂമിയുടെ സുസ്ഥിരമായ പരിപാലനവും ഉറപ്പുവരുത്തുന്നതിന് മരത്തൈ നടീൽ പദ്ധതികളിൽ ജനങ്ങളുടെ സഹകരണം കൂടുതലായി ശ്രദ്ധേയമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com