പ്ലൂട്ടോ വീണ്ടും ഗ്രഹമായി പരിഗണിക്കണമെന്നാവശ്യം; പിന്തുണയുമായി ഇലോൺ മസ്‌കും

കനേഡിയൻ പൗരനും ഹോളിവുഡ് താരവുമായ വില്യം ഷാറ്റ്നർ പങ്കുവെച്ച കുറിപ്പിന് മറുപടിയായിട്ടായിരുന്നു മസ്‌ക് തന്റെ നിലപാട് അറിയിച്ചത്

dot image

ബഹിരാകാശത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും, വ്യത്യസ്ത ഗ്രഹങ്ങളിൽ മനുഷ്യനെ എത്തിക്കുന്നതിനുള്ള ആശയത്തെക്കുറിച്ചും പലതവണ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ഇലോൺ മസ്‌ക്. ചൊവ്വയിൽ മനുഷ്യരുടെ കൂട്ടമായുള്ള താമസം സാധ്യമാക്കുക, ബഹിരാകാശ യാത്രകൾ കൂടുതൽ സാധാരണമാക്കുക തുടങ്ങിയ മസ്‌കിന്റെ താൽപര്യങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഒരു ഗ്രഹമെന്ന നമിലയിൽ പ്ലൂട്ടോയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ആശയത്തെ പിന്തുണയ്ക്കുകയാണ് ഇലോൺ മസ്‌ക്.

ഈ ആശയത്തെ താൻ പിന്തുണയ്ക്കുന്നുണ്ടെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. കനേഡിയൻ പൗരനും ഹോളിവുഡ് താരവുമായ വില്യം ഷാറ്റ്നർ പങ്കുവെച്ച കുറിപ്പിന് മറുപടിയായിട്ടായിരുന്നു മസ്‌ക് തന്റെ നിലപാട് അറിയിച്ചത്. 'പ്ലൂട്ടോയെ വീണ്ടുമൊരു ഗ്രഹമായി പരിഗണിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പേപ്പറുകളിൽ പ്രസിഡന്റ് ഒപ്പുവയ്ക്കേണ്ടതുണ്ട്. ഇതിനായി ഇലോൺ മസ്‌കിനോട് നമ്മൾ ആവശ്യമുന്നയിക്കണം.' എന്നായിരുന്നു വില്യം ഷാറ്റ്നർ തന്റെ എക്‌സിൽ കുറിച്ചത്.

തുടർന്ന് താൻ ഇക്കാര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് മസ്‌ക് പറയുകയായിരുന്നു. നിരവധി പേരാണ് ഷാറ്റനറിന്റെയും മസ്‌കിന്റെയും പോസ്റ്റിന് പിന്തുണയുമായി എത്തുന്നത്. പ്ലൂട്ടോയെ പൂർണഗ്രഹമായി തന്നെ പരിഗണിക്കണമെന്നും കൂടുതലായി ഈ ഗ്രഹത്തെ കുറിച്ച് പഠനങ്ങൾ നടത്തണമെന്നും എക്‌സിൽ ആവശ്യം ഉയരുന്നുണ്ട്.

എന്തുകൊണ്ട് പ്ലൂട്ടോയെ ഗ്രഹമായി കണക്കാക്കുന്നില്ല.

ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ ഗ്രഹങ്ങൾക്ക് നൽകിയ നിർവചനങ്ങൾ പ്ലൂട്ടോ പാലിക്കുന്നില്ല എന്നതായിരുന്നു പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം. 2006 ഓഗസ്റ്റ് 24നായിരുന്നു പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 1930ൽ കണ്ടെത്തപ്പെട്ട പ്ലൂട്ടോ ഇപ്പോൾ കുള്ളൻ ഗ്രഹമായി അറിയപ്പെടുന്നു.

Content Highlights: Elon Musk supports the idea of ​​reclassifying Pluto as a planet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us