Top

'വിക്രമിൽ ഡില്ലിയുടെ മുഖം എന്തുകൊണ്ട് കാണിച്ചില്ല?'; കാരണം പറഞ്ഞ് കാർത്തി

'കൈദി 2' അടുത്ത വർഷം തു‍‌‌ടങ്ങനാണ് പ്ലാൻ ചെയ്യുന്നത്. ലോകേഷിന്റെ സംവിധാനത്തിൽ നിലവിൽ വിജയ് ചിത്രം നടക്കുകയാണ്. അതിന് ശെഷമാകും ചിത്രീകരണം ആരംഭിക്കുക'

10 Aug 2022 3:42 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രമിൽ ഡില്ലിയുടെ മുഖം എന്തുകൊണ്ട് കാണിച്ചില്ല?; കാരണം പറഞ്ഞ് കാർത്തി
X

കമൽ ഹാസന്റെ ആക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രം 'വിക്രമി‍'ലെ പ്രേക്ഷകരെ ആവേശത്തിലാക്കിയ രം​ഗങ്ങളിൽ ഒന്നായിരുന്നു 'കൈ​​ദി'യിലെ കാർത്തിയുടെ കഥാപാത്രമായ ഡില്ലിയുടേത്. ഡില്ലിയുടെ ശബ്ദം മാത്രമാണ് സിനിമയിൽ ഉപയോ​ഗിച്ചിരുന്നത് എങ്കിലും ആ കഥാപാത്രം ലോകേഷ് ഫാൻസിനെ സ്വാധീനിച്ചിരുന്നു. ഡില്ലിയുടെ മുഖം വിക്രമിൽ എന്തുകൊണ്ട് കണിച്ചില്ല എന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ് കാർത്തി. 'വിരുമൻ' ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരത്ത് വെച്ച് ന‌ടന്ന വാര്‍ത്താസമ്മേളനത്തിലാണ് താരം ഡില്ലി കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്.

'വിക്രം' ചിത്രീകരണ സമയത്ത് താൻ 'പൊന്നിയിൻ സെൽവനു' വേണ്ടി മുടി നീട്ടി വളർത്തിയിരിക്കുകയായിരുന്നു എന്നും അതിന് ശേഷം 'സർ​ദാർ' എന്ന ചിത്രത്തിന് വേണ്ടി ഷേവ് ചെയ്തിരുന്നതിനാൽ പഴയ ലുക്കിൽ പോയി വീണ്ടും ഡില്ലിയായി വരാനുള്ള ചാൻസ് ഇല്ലായിരുന്നു എന്നുമാണ് കാർത്തി പറഞ്ഞത്.

''കൈദി 2' അടുത്ത വർഷം തു‍‌‌ടങ്ങനാണ് പ്ലാൻ ചെയ്യുന്നത്. ലോകേഷിന്റെ സംവിധാനത്തിൽ നിലവിൽ വിജയ് ചിത്രം നടക്കുകയാണ്. അതിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. അതിൽ ഇനി റോളക്സ്, ഡില്ലി ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല.' താരം തമാശ രൂപേണ പറഞ്ഞു. 'സൂര്യയുടെ കൂടെ സിനിമ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്. രണ്ട് മൂന്ന് തിരക്കഥകൾ ഞങ്ങൾ നോക്കിയിരുന്നു. എന്നാൽ പിന്നീട് അത് ഫോളോ ചെയ്തില്ല. എന്തായാലും ആണ്ണനുമൊത്തുള്ള ഒരു സിനിമ തീർച്ചയായും ഉണ്ടാകും.'

'വിക്രം' സിനിമയിലെ ഡില്ലിയെ കുറിച്ച് താരം പറ‍ഞ്ഞതിങ്ങനെ

വിക്രം സിനിമയു‌ടെ ഘടന ആങ്ങനെയാണ്. ഒന്നാമത്, ഞാൻ ആ ലുക്കിൽ ആല്ല. ആദ്യം കൈദി ലുക്കിൽ വരണം. വിക്രം ചിത്രീകരണ സമയത്ത് ഞാൻ പൊന്നിയിൻ സെൽവനു വേണ്ടി മുടി നീട്ടി വളർത്തിയിരിക്കുകയായിരുന്നു. അതിന് ശേഷം സർ​ദാർ എന്ന ചിത്രത്തിന് വേണ്ടി ഷേവ് ചെയ്തു. അതുകൊണ്ട് തന്നെ പഴയ ലുക്കിൽ പോയി വീണ്ടും ഡില്ലിയായി വരാനുള്ള ചാൻസ് ഇല്ല. അതാണ് വോയിസ് മാത്രം ചെയ്തത്. ഡില്ലിയെ കാണാൻ കുറച്ച് കാത്തിരിക്കൂ. എല്ലാ കഥാപാത്രത്തേയും വിക്രമിൽ തന്നെ കണ്ടാൽ അതിനപ്പുറം എന്ത് കാണും.

എന്നിരുന്നാലും ഞാൻ വളരെ ഹാപ്പിയാണ്. ആ കഥാപാത്രത്തിന് അത്രയേറെ സ്നേഹം ലഭിച്ചു. തിയേറ്ററിൽ വോയിസ് വരുമ്പോഴും കൈ കാണിക്കുമ്പോൾ പോലും വളരെയധികം സന്തോഷമുണ്ട്. നമുക്ക് സ്നേഹം ലഭിക്കുക എന്ന് പറയുന്നത് ഇഷ്ടമുള്ള കാര്യമാണ് അല്ലെ, ആ സ്നേഹം നിങ്ങളിൽ നിന്ന് കിട്ടുമ്പോൾ അതിയായ സന്തോഷമുണ്ട്. സിനിമ ഇറങ്ങി നാല് വർഷം ആയി എന്നിട്ടും ഇപ്പോഴും എല്ലാവരും ചോദിക്കുന്നത് എപ്പോൾ കൈദി 2 ഇറങ്ങും എന്നാണ്. അത് കേൾക്കുമ്പോൾ നിറഞ്ഞ സന്തോഷം.

Story highlights: 'Why didn't show Dilli's face in Vikram?'; Karthi says the reason

Next Story