Top

'പപ്പ ഇപ്പോഴും ചുള്ളനാ'; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പപ്പയ്‌ക്കൊപ്പം സുധി

ശരത്താണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

3 Nov 2022 6:18 AM GMT
ഫിൽമി റിപ്പോർട്ടർ

പപ്പ ഇപ്പോഴും ചുള്ളനാ; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പപ്പയ്‌ക്കൊപ്പം സുധി
X

മമ്മൂട്ടി കേന്ദ്ര കഥാാത്രമായി എത്തിയ 'നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്തി'ല്‍ നടനൊപ്പം സ്‌കോര്‍ ചെയ്ത കുട്ടിതാരങ്ങളായിരുന്നു സിനിമയിലെ സുധിയും അനുവും. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്ത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് 'സുധിയുടെയും പപ്പയുടെയും' പുതിയ ചിത്രമാണ്.

ശരത് തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. '27 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കാനായതില്‍ അതീവ സന്തോഷത്തിലാണ്. അദ്ദേഹം എന്റെ തോളില്‍ തട്ടി പ്രിവിലേജ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ച വികാരം എന്താണെന്ന് പ്രകടിപ്പിക്കാനാവില്ല. നിങ്ങള്‍ എനിക്കുവേണ്ടി നല്‍കിയ സമയത്തിനും മധുരമായ പെരുമാറ്റത്തിനും നന്ദി' ചിത്രങ്ങള്‍ക്കൊപ്പം ശരത് കുറിച്ചു. സിനിമയിലെ ഒരു സ്റ്റില്ലും ശരത് പങ്കുവച്ചിട്ടുണ്ട്. സുധി വളര്‍ന്നിട്ടും പപ്പയ്ക്ക് മാറ്റമില്ല, പപ്പ ഇപ്പോഴും ചുള്ളനാ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ഉള്ളത്.

നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് കൂടാതെ 'ദി പ്രിന്‍സ്', 'അടിവാരം' തുടങ്ങിയ സിനിമകളിലും ശരത് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരത് ഇപ്പോള്‍ മോഡലിങ്ങിലും പരസ്യ മേഖലയിലും സജീവമാണ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പ്പര്യമുള്ള ശരത് ബനോഫീ പൈ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് 1995 ലാണ് റിലീസ് ചെയ്തത്. പ്രിയ രാമനായിരുന്നു നായികയായി എത്തിയത്. അമ്മയില്ലാതെ അച്ഛനൊപ്പം കഴിയുന്ന സുധിയും അനുവും അമ്മയെ കണ്ടെത്താന്‍ ശ്രമിക്കുന്നതും ആ അന്വേഷണം പ്രിയ രാമന്റെ കഥാപാത്രം ഹേമയിലേക്കെത്തുന്നതുമൊക്കെയാണ് സിനിമ. ഫാസില്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Story Highlights; No 1 Sneha Theeram Bangalore North movie child artist Sarath shared image with mammooty

Next Story