വിവാഹനിശ്ചയത്തിന് പിന്നാലെ നടി ശോഭിത ധുലിപാലയ്ക്ക് സൈബര് ആക്രമണം

നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെ ശാപവാക്കുകള് ചൊരിയുന്ന കമന്റുകളും ഒട്ടേറെയുണ്ട്

വിവാഹനിശ്ചയത്തിന് പിന്നാലെ നടി ശോഭിത ധുലിപാലയ്ക്ക് സൈബര് ആക്രമണം
dot image

നടൻ നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടി രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ്. ശോഭിതയുടെ സോഷ്യല് മീഡിയ അക്കൗണ്ടുകളില് അധിക്ഷേപകരമായ കമന്റുകൾ നിറയുന്നുണ്ട്.

നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെ ശാപവാക്കുകള് ചൊരിയുന്ന കമന്റുകളും ഒട്ടേറെയുണ്ട്. എന്നാൽ ഇരുവരുടെയും വ്യക്തിപരമായ ജീവിതത്തിൽ കടന്നു കയറിയുള്ള ആക്രമണത്തെ ഒരുകൂട്ടം സോഷ്യൽ മീഡിയയിൽ തന്നെ ചെറുത്ത് നിൽക്കുന്നതും കാണാം.

അതേസമയം, ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിന്നു ചടങ്ങിൽ പങ്കെടുത്തത്. നാഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

'പക വീട്ടാനുള്ളതാണ്' പുഷ്പയ്ക്ക് എതിരാളി ഭൻവർ സിംഗ്, പിറന്നാൾ ദിനത്തിൽ ഫഹദിന് ആശംസകളുമായി 'പുഷ്പ 2'

നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു.

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സാന്നിധ്യ മറിയിച്ച നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image