

മമ്മൂട്ടിയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഓം: ഓപ്പറേഷന് മോള്'. രാജ്കുമാര് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകന്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തനിക്ക് മമ്മൂട്ടിയേക്കാൾ പ്രായം തോന്നിക്കുന്നുണ്ടെന്ന് ആളുകൾ പറയുന്നുണ്ടെന്നും അതിനാൽ അടുത്ത തവണ വരുമ്പോൾ മാമമ്മൂട്ടിയോട് മുറിയിൽ കുറച്ച് നര ഇട്ട് വരാൻ ധനുഷ് തമാശയായി പറഞ്ഞു. ഹൈദരബാദില്‍ നടന്ന ഇവന്റിലായിരുന്നു പ്രതികരണം.
‘മമ്മൂട്ടി സാര്‍, താങ്കളോട് ഒരു റിക്വസ്റ്റ്, അടുത്ത ഇവന്റിനെങ്കിലും മുടിയില്‍ കുറച്ച് ഗ്രേ ഇട്ടിട്ട് വരൂ സാര്‍, നമ്മള് ഒന്നിച്ച് ഇരിക്കുന്ന ഫോട്ടോ കണ്ടിട്ട് എന്നെ കാണാന്‍ നിങ്ങളുടെ ചേട്ടനെപ്പോലെയുണ്ടെന്ന് പലരും പറയുന്നത് കണ്ടു. എന്നെക്കാള്‍ ചെറുപ്പമാണ് നിങ്ങളെന്ന് ആരായാലും പറഞ്ഞുപോകും. അതുകൊണ്ട് കുറച്ച് നരയിട്ടിട്ട് വന്നാല്‍ എനിക്കാണ് പ്രായക്കുറവെന്ന് ആളുകള്‍ പറയും,’ ധനുഷ് പറയുന്നു.
ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ആര് ടേക്ക് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 20ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരള വിതരണാവകാശം ബിനു ജോര്‍ജ് അലക്സാണ്ടര്‍ പ്രൊഡക്ഷന്‍സാണ് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. റെഡ് ഹില്‍സ് കാര്ത്തികേയന് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോള്‍, ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ധനുഷ് അവതരിപ്പിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായാണ് സായ് പല്ലവി വേഷമിടുന്നത്.
നിയമവിരുദ്ധമായ ചന്ദനക്കടത്ത് തടയാനുള്ള നിര്‍ണായക ദൗത്യത്തിന് നേതൃത്വം നല്കുന്ന കഥാപാത്രമാണ് നിത്യ. സായ് പല്ലവിയുടെ ശക്തമായ സാന്നിധ്യത്തിനൊപ്പം ശ്രീലീല, നസിറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ് എന്നിവരുടെ കഥാപാത്രങ്ങളും ട്രെയ്ലറില് ശ്രദ്ധ നേടുന്നു. വ്യത്യസ്ത തലമുറകളിലെ മികച്ച അഭിനേതാക്കള്‍ ഒരുമിക്കുന്ന താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
Content Highlights: Actor Dhanush talks about Mammootty's youthful appearance and energy, making a light-hearted remark that Mammootty is younger than him. His comment highlights his admiration for the Malayalam cinema legend.