ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ട‍ർ ടോം ജോസഫിനെതിരെ കഴിഞ്ഞ 15 കൊല്ലത്തിനിടെ പത്തോളം ക്രിമിനൽ കേസുകൾ

കേസുകളിൽ പലതും പണം കൊടുത്തും മറ്റും ഒത്തുതീർപ്പ് ആക്കിയെങ്കിലും ഗുരുതര സ്വഭാവമുള്ള കേസുകൾ ഇനിയും അവശേഷിക്കുകയാണ്

ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ട‍ർ ടോം ജോസഫിനെതിരെ  കഴിഞ്ഞ 15 കൊല്ലത്തിനിടെ പത്തോളം ക്രിമിനൽ  കേസുകൾ
dot image

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫിൻ്റെ പേരിൽ ഉണ്ടായിരുന്നത് പത്തോളം ക്രിമിനൽ കേസുകൾ. ഇവയിൽ പലതും പണം കൊടുത്തും മറ്റും ഒത്തുതീർപ്പ് ആക്കിയെങ്കിലും ഗുരുതര സ്വഭാവമുള്ള കേസുകൾ ഇനിയും അവശേഷിക്കുകയാണ്. കേസുകളുടെ പട്ടിക പുറത്തുവിട്ട് റിപ്പോർട്ടർ ടിവി. അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് ശ്രമിച്ചതിന് തൃക്കാക്കര പോലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസാണ് ഇതിൽ പ്രധാനം. കേരളത്തിന് പുറത്തും ടോം ജോസഫിനെതിരെ കേസുകൾ ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദ്ദിച്ചതിന് തെലങ്കാന പോലീസെടുത്ത കേസിലും പ്രതിയായിരുന്നു ടോം ജോസഫ്.

ടോം ജോസഫിനെതിരായ പ്രധാന കേസുകൾ ഇവയാണ്. ഇതിൽ ചിലത് ഒത്തുതീർപ്പാക്കിയതാണ്.

  • ഇൻഫോപാർക്ക് പോലീസ്, ക്രൈം നമ്പർ: 952/2019
    കുറ്റങ്ങൾ: IPC 323, 294(b), 34 (മർദ്ദിക്കുക, അസഭ്യം പറയുക)
  • ഇൻഫോപാർക്ക് പോലീസ്, ക്രൈം നമ്പർ: 25/2021
    കുറ്റങ്ങൾ: IPC 420, 406, 464, 465, 468, 471, 120(B), 34 (ക്രിമിനൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന)
  • ഇൻഫോപാർക്ക് പോലീസ്, ക്രൈം നമ്പർ: 48/2019
    Sections: KP Act 118(e) (അപകടകരമായി വാഹനം ഓടിക്കുക)
  • അമ്പലമേട് പോലീസ്, ക്രൈം നമ്പർ: 61/2020
    Sections: KP Act 118(e)
    (അപകടകരമായി വാഹനം ഓടിക്കുക)
  • ഇൻഫോപാർക്ക് പോലീസ്, ക്രൈം നമ്പർ: 538/2023
    കുറ്റങ്ങൾ: IPC 406, 420, 34 (ചതി, ക്രിമിനൽ വിശ്വാസ വഞ്ചന)
  • മധാപൂർ പോലീസ്, തെലങ്കാന, ക്രൈം നമ്പർ: 872/2018
    കുറ്റങ്ങൾ: IPC 448, 323, 506 (അതിക്രമിച്ചു പറയുക, മർദ്ദിച്ച് പരുക്കേൽപിക്കുക, ഭീഷണിപ്പെടുത്തുക)
  • തൃക്കാക്കര പോലീസ്, ക്രൈം നമ്പർ: 1749/2012
    കുറ്റങ്ങൾ: IPC 460, 420, 465, 34 (ക്രിമിനൽ വിശ്വാസ വഞ്ചന, ചതി, വ്യാജരേഖ ചമയ്ക്കൽ)


Content Highlights: Jain University Director Tom Joseph has reportedly faced around ten criminal cases over the past 15 years, raising questions about his legal history

dot image
To advertise here,contact us
dot image