

'ഗൺമാസ്റ്റർ ജി9' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി. സിനിമയുടെ ക്ലൈമാക്സ് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രെയ്നിൽ തൂക്കിയിട്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് താഴെ നിർത്തിയിട്ടിരുന്ന വാനിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് കാർ ഇമ്രാൻ ഹാഷ്മിയുടെ ശരീരത്തിന് തൊട്ടടുത്തായാണ് വന്ന് പതിച്ചത്.
🚨 A CAR CRASHED JUST INCHES FROM EMRAAN HASHMI’S FACE! 😱What was meant to be a controlled car-flip stunt nearly turned into a real-life nightmare! The suspended car suddenly gave way and came crashing down—JUST ONE FOOT FROM EMRAAN’S FACE! 💥One split second could have changed EVERYTHING. Absolutely TERRIFYING! 😨#EmraanHashmi #Bollywood #NearMiss #StuntGoneWrong #BehindTheScenes
— Amit Karn (@amitkarn99) October 13, 2026
ഈ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. 'ഗൺമാസ്റ്റർ ജി9' എന്ന ചിത്രം ഇതാദ്യമായല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്. മുൻപ് ജൂണിൽ ഹരിദ്വാറിൽ ചിത്രീകരണം നടക്കുമ്പോൾ സിനിമാ സെറ്റിൽ സ്ഥാപിച്ച ബോർഡ് കണ്ട് യഥാർഥ ബാറാണെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ- റൊമാന്റിക് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ജെനീലിയ ഡിസൂസ, അപർശക്തി ഖുറാന, അഭിഷേക് സിങ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദീപക് മുകുത്, ഹുനാർ മുകുത്, സംഗീത ആഹിർ എന്നിവർ ചേർന്ന് നിർമിച്ച് സോഹം റോക്ക്സ്റ്റാർ എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ചിത്രം നവംബർ 27ന് റിലീസിനെത്തും.
Content Highlights: emraan hashmi escapes accident on shooting set