

ഐ സി സിയുടെ പുതിയ ടി 20 റാങ്കിങ് പുറത്ത്. ബാറ്റിംഗ് റാങ്കിങ്ങിൽ ഇഷാൻ കിഷനാണ് ഒന്നാമത്. ആദ്യ അഞ്ചിൽ മൂന്ന് പേരും ഇന്ത്യക്കാരാണ്. അഭിഷേക് ശർമ രണ്ടാമതാണെങ്കിൽ ശ്രേയസ് അയ്യർ നാലാമതുണ്ട്.
പാകിസ്ഥാന് ക്യാപ്റ്റന് ഫര്ഹാനാണ് മൂന്നാമത്. ആദ്യപത്തില് ഇടംപിടിച്ച ഒരേ ഒരു പാക് താരവും ഫര്ഹാനാണ്. ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തെ തുടര്ന്നാണ് ഫര്ഹാന് കരിയറിലെ ഏറ്റവും മികച്ച റേറ്റിങിലെത്തിയത്. പട്ടികയില് ഒന്പതാമതായി ഇന്ത്യന് വൈസ് ക്യാപ്റ്റന് തിലക് വര്മയുമാണ്.
ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്ക് അഞ്ചാമത് ജോഷ് ബട്ലര് ആറാമതും ഫില് സാള്ട്ട് എട്ടാമതുമാണ്. ഏഴാമത് ദക്ഷിണാഫ്രിക്കയുടെ ഡെവാള്ഡ് ബ്രവിസും പത്താമത് ശ്രീലങ്കയുടെ പത്തും നിസങ്കയുമാണ്. സഞ്ജു സാംസണ് തുടങ്ങിയ നില മെച്ചപ്പെടുത്തി. സഞ്ജു നാല് റാങ്ക് ഉയര്ന്ന് 27ാം സ്ഥാനത്ത് ആണ്.
content highlights: icc t20i rankings ishan kishan number one three indians in top five