'നിമിഷ് ഗാരുവിന്റെ വർക്ക് വൈഫ്' എന്ന് കളിയാക്കും, നിമിഷിനെ ലഭിച്ചത് അഹാനയുടെ ഭാഗ്യം: ഡൊമിനിക് അരുൺ

'ലോക എന്ന സിനിമ ഉണ്ടായതും ഈ ഗ്രൂപ്പ് ഫോം ആയതിനും എല്ലാം കാരണം നിമിഷ് രവിയാണ്. ഇല്ലെങ്കിൽ ഞാൻ എവിടെയും പോയി കഥയും പറയില്ല, ഇതൊന്നും എഴുതി തീർക്കത്തുമില്ല'

'നിമിഷ് ഗാരുവിന്റെ വർക്ക് വൈഫ്' എന്ന് കളിയാക്കും, നിമിഷിനെ ലഭിച്ചത് അഹാനയുടെ ഭാഗ്യം: ഡൊമിനിക് അരുൺ
dot image

സിനിമയിലെ സൗഹൃദങ്ങളും പരസ്പരമുള്ള പിന്തുണയും എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സംവിധായകൻ ഡൊമിനിക് അരുൺ പങ്കുവെച്ച ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛായാഗ്രാഹകൻ നിമിഷ് രവിയെക്കുറിച്ചും സിനിമയ്ക്ക് പിന്നിലെ സൗഹൃദക്കൂട്ടായ്മയെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങൾ പങ്കുവെച്ച വിഡിയോയിൽ ആണ് പ്രതികരണം.

ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ലോക സിനിമയ്ക്കും പിന്നിൽ നിമിഷ് രവിയാണുള്ളതെന്ന് ഡൊമിനിക് അരുൺ തുറന്നുപറഞ്ഞു. "അഹാന എന്നെ കളിയാക്കി വിളിക്കുന്നത് 'നിമിഷ് ഗാരുവിന്റെ വർക്ക് വൈഫ്' എന്ന് പറഞ്ഞാണ്. ലോക എന്ന സിനിമ ഉണ്ടായതും ഈ ഗ്രൂപ്പ് ഫോം ആയതിനും എല്ലാം കാരണം നിമിഷ് രവിയാണ്. ഇല്ലെങ്കിൽ ഞാൻ എവിടെയും പോയി കഥയും പറയില്ല, ഇതൊന്നും എഴുതി തീർക്കത്തുമില്ല," അദ്ദേഹം പറഞ്ഞു.

കൂട്ടുകാർ ഒപ്പം വളരണമെന്ന ചിന്ത സൂക്ഷിക്കുന്ന വ്യക്തിയാണ് നിമിഷ് രവി എന്നും ഡൊമിനിക് അരുൺ കൂട്ടിച്ചേർത്തു. മറ്റുള്ളവരുടെ വിജയത്തിലും വളർച്ചയിലും ഒപ്പം നിൽക്കുന്ന ഇത്തരം സൗഹൃദങ്ങൾ അപൂർവ്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. "നിങ്ങളുടെ ജീവിതത്തിൽ ഒരു നിമിഷ് രവി വേണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്. നിമിഷിനെ ലഭിച്ചതിൽ അഹാന ലക്കിയാണ്. ഞങ്ങൾക്ക് മുന്നേ നീ അവനെ കണ്ടെത്തി, ഞങ്ങൾക്ക് വേണ്ടി നീ അവനെ സൂക്ഷിച്ച് വെക്കണം," ഡൊമിനിക് അരുൺ തമാശ കലർന്ന സ്നേഹത്തോടെ പറഞ്ഞു.

അതേസമയം, വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് വിവാഹാഘോഷങ്ങളുടെ വിഡിയോ താരം പുറത്തുവിടുന്നത്. ‘കോർ മെമ്മറി’ എന്ന പേരിലാണ് വിവാഹ ഡോക്യുമെന്ററി അഹാന പങ്കുവച്ചത്. സെപ്റ്റംബർ 13നായിരുന്നു യുവ ഛായാഗ്രാഹകൻ നിമിഷ് രവിയുമായി അഹാനയുടെ വിവാഹം. ഒൻപതു മാസമെടുത്താണ് വിവാഹത്തിന്റെ പ്ലാനിങ് അഹാന നടത്തിയത്.

സിനിമയിൽ നിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം.

Content Highlights: Director Dominic Arun has praised cinematographer Nimish Ravi, stating that everyone needs a Nimish Ravi in their life. The remark highlights Dominic Arun's appreciation for Nimish Ravi.

dot image
To advertise here,contact us
dot image