പീഡനക്കേസില്‍ ജാമ്യത്തിൽ; രഞ്ജിയില്‍ സെഞ്ച്വറി; പൊട്ടിക്കരഞ്ഞ് 23കാരന്‍

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ സെഞ്ച്വറി നേടി ബംഗാള്‍ താരം അഭിഷേക് പോറല്‍.

പീഡനക്കേസില്‍ ജാമ്യത്തിൽ; രഞ്ജിയില്‍ സെഞ്ച്വറി;  പൊട്ടിക്കരഞ്ഞ് 23കാരന്‍
dot image

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ സെഞ്ച്വറി നേടി ബംഗാള്‍ താരം അഭിഷേക് പോറല്‍. സെഞ്ച്വറി തികച്ചതിനു പിന്നാലെ താരം ഗ്രൗണ്ടില്‍ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. ഓഗസ്റ്റില്‍ പീഡനക്കേസില്‍ അറസ്റ്റിലായ താരമാണ് അഭിഷേക് പോറല്‍.

രണ്ടാം ദിന മത്സരം അവസാനിച്ചതിനു പിന്നാലെ വൈകാരിക പ്രതികരണത്തെക്കുറിച്ചും തനിക്കെതിരെയുള്ള പീഡനക്കേസിനെക്കുറിച്ചും അഭിഷേക് പോറല്‍ മനസ്സ് തുറന്നു.

'എനിക്ക് കരയണമെന്നുണ്ടായിരുന്നില്ല; അത് അറിയാതെ വന്നുപോയതാണ്. എനിക്ക് മറ്റൊന്നും പറയാനില്ലെന്ന എന്റെ പ്രസ്താവനയായിരുന്നു ആ ആഘോഷം. എനിക്ക് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമേയുള്ളൂ. ക്രിക്കറ്റിലൂടെ എല്ലാവര്‍ക്കും മറുപടി നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' പോറല്‍ പറഞ്ഞു.

പീഡനപരാതിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് അഭിഷേക് പോറലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനി ജൂണ്‍ 23നാണ് മൊഗ്ര പൊലീസ് സ്റ്റേഷനില്‍ പോറലിനെതിരെ പരാതി നല്‍കിയത്. ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് പോറല്‍ ഈ ബന്ധം നിഷേധിച്ചതായും യുവതി ആരോപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.

content highlights: abishek porel ranji trophy century after bail breaks down in tears

dot image
To advertise here,contact us
dot image