

മലയാള സിനിമയിൽ തനതായ അഭിനയശൈലിയിലൂടെ ശ്രദ്ധേയനായ നടനാണ് ചെമ്പിൽ അശോകൻ. യുവതാരനിരയിലെ മുൻനിര നായികയായ മമിത ബൈജുവിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിടുകയാണ് നടൻ. ബെത്‌ലഹേം കുടുംബ യൂണിറ്റിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇൻഡസ്ട്രിയിൽ പലരും ജാഡ കാണിക്കുന്നത് കണ്ടിട്ടുണ്ടെന്നും എന്നാൽ മമിത അങ്ങനെ അല്ലെന്നും ചെമ്പിൽ അശോകൻ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'മമിതയുടെ കൂടെ ഞാൻ ആദ്യമായാണ് അഭിനയിക്കുന്നത്. കോട്ടയംക്കാരിയാണ് മമിത ജ്ഞാതും കോട്ടയത്താണ്. സിനിമയിൽ പ്രാർത്ഥനയുടെ ഒരു സീനുണ്ടായിരുന്നു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ബാക്കി എനിക്ക് അറിയില്ലായിരുന്നു. മമിതയാണ് അതൊക്കെ പറഞ്ഞു തന്നത്. പക്ഷെ ഡബ്ബ് ചെയ്യേണ്ടി വന്നില്ല. മമിത നല്ല പെരുമാറ്റമാണ്. ജാഡ ഒന്നും ഇല്ല. സൂര്യയുടെ കൂടെ ഉള്ള പടം എല്ലാം ഹിറ്റാക്കി തകർത്ത് വന്നതാണ് ജാഡ എന്നൊക്കെ പറഞ്ഞാൽ ഭയങ്കരമായി കാണിക്കേണ്ടതിരുന്നു. ജാഡ ചുമന്ന് കൊണ്ട് വരാം. ഇൻഡസ്ട്രിയിൽ പലരും അങ്ങനെ കാണിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ മമിത നല്ല പെരുമാറ്റമാണ്. ജാഡ ഒന്നും ഇല്ല. പിന്നെ ഞങ്ങൾ ഒരു ജില്ലക്കാരുമല്ലേ; ചെമ്പിൽ അശോകൻ പറഞ്ഞു.
നാടകത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടന്മാരിലൊരാളാണ് ചെമ്പില്‍ അശോകന്‍. 20 വര്‍ഷത്തോളം പ്രൊഫഷണല്‍ നാടകത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ഭാഗ്യദേവതയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കെത്തിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടി. ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന അശോകനെ സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും മീമിലൂടെയാണ് പരിചയമുള്ളത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലെ കോമഡി സീന്‍ ഇപ്പോഴും പല ട്രോള്‍ പേജുകളില്‍ മീം മെറ്റീരിയലാണ്.
Content Highlights: Actor Chembil Ashokan has praised Mamitha Baiju for her humble nature and friendly behaviour. Speaking about working with her in Bethlehem Kudumba Unit, he said she showed no airs despite starring in successful films and acting alongside Suriya. Ashokan also shared his experience of working with Mamitha, who helped him learn the lines for a prayer scene in the film.