പഴയ മോഹൻലാലല്ല ഇപ്പോൾ! ലാലേട്ടന്റെ ഫിറ്റ്നസ് മാറ്റങ്ങളെക്കുറിച്ച് സുചിത്ര മോഹൻലാൽ

'ഒരു ദിവസം വർക്കൗട്ട് ചെയ്തില്ലെങ്കിൽ തലവേദനയാണ്, വീട്ടിലുള്ളവരെയും വർക്കൗട്ട് ചെയ്യാൻ നിർബന്ധിക്കാറുണ്ട്'

പഴയ മോഹൻലാലല്ല ഇപ്പോൾ! ലാലേട്ടന്റെ ഫിറ്റ്നസ് മാറ്റങ്ങളെക്കുറിച്ച്  സുചിത്ര മോഹൻലാൽ
dot image

മോഹൻലാലിന്റെ ഫിറ്റ്‌നസ് മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ സുചിത്ര. പണ്ട് അധികം വർക്കൗട്ട് ചെയ്യാതിരുന്ന ലാലേട്ടൻ ഇപ്പോൾ ദിവസവും ജിമ്മിൽ പോകാറുണ്ടെന്ന് സുചിത്ര പറയുന്നു. വീട്ടിലുള്ളവരെയും വർക്കൗട്ട് ചെയ്യാൻ നിർബന്ധിക്കാറുണ്ട്. അവൾ വികടന് എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ ഫിറ്റ്‌‌നസ് ശീലങ്ങളെക്കുറിച്ച് സുചിത്ര മനസ്സുതുറന്നത്.

'അദ്ദേഹമിപ്പോൾ ഫിറ്റ്നെസ് ഫ്രീക്കായി മാറി. ആദ്യം അങ്ങനെയൊന്നും ഇല്ലായിരുന്നു. അക്കാലത്ത് നായകൻ‌മാരെ പോലെ അദ്ദേഹം ബോഡി മെയിന്റെയിൻ ചെയ്തിട്ടില്ല. എന്നാൽ വളരെ ഫ്ലെക്സിബിൾ ആയിരുന്നു. ഫിറ്റ്നെസ് ഇല്ലാത്തത് ആരും കാര്യമാക്കിയില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ ആക്ടിം​ഗ് എല്ലാത്തിനെയും ഓവർ ഷാഡോ ചെയ്തിരിക്കാം. എന്നാലിപ്പോൾ ഒരു ദിവസം വർക്കൗട്ട് ചെയ്തില്ലെങ്കിൽ തലവേദനയാകുന്നു, വല്ലായ്മ തോന്നുന്നു എന്നൊക്കെ പറഞ്ഞ് കൊണ്ടിരിക്കും. വല്ലാതെ മാറി.

ഇടയ്ക്ക് എന്നെയും വർക്കൗട്ടിന് വിളിക്കും. അതാണ് ഞങ്ങൾക്കിടയിലുണ്ടാകുന്ന വഴക്ക്. വർക്കൗട്ട് ചെയ്തോ എന്ന് ചോദിച്ച് കൊണ്ടിരിക്കും. എന്തിനിത് എപ്പോഴും ചോദിക്കുന്നു എന്ന് ചോദിച്ചാൽ ഇനി ഞാൻ ചോദിക്കുന്നില്ലെന്ന് അദ്ദേഹം പറയും. എന്നാൽ അടുത്ത ദിവസം വീണ്ടും ചോദിക്കും. കൂടെ ആരുണ്ടെങ്കിലും അവരെയും വർക്കൗട്ട് ചെയ്യാൻ ഉപദേശിക്കും. മകളോട് വർക്കൗട്ട് ചെയ്യാൻ പറയും. അവൾക്കിഷ്ടമാണ്. മകൻ വർക്കൗട്ടൊന്നും ചെയ്യില്ല. അവർ ഒരു ഔട്ട് ഡോർ പേഴ്സൺ ആണ്. ട്രക്കിം​ഗും റോക്ക് ക്ലെെബിം​ഗുമെല്ലാം ചെയ്യും. അല്ലെങ്കിൽ ബീച്ചിൽ നീന്താൻ പോകും. അവൻ അങ്ങനെ മെയിന്റെയിൻ ചെയ്യും. അവൻ ജിമ്മിലൊന്നും പോകില്ലെന്നും സുചിത്ര മോഹൻലാൽ പറയുന്നു.

Content Highlights:  Suchitra Mohanlal spoke about actor Mohanlal’s fitness transformation, sharing her perspective on his physical changes and fitness journey. The discussion highlights Mohanlal’s efforts towards maintaining his health and fitness.

dot image
To advertise here,contact us
dot image