തലസ്ഥാനത്തെ സംഘർഷം: 'ഗ്യാനേഷ് കുമാറിനെതിരായ സമരത്തിന് എസ്എഫ്ഐക്കാർക്ക് എന്തിനാണ് ചൊറിച്ചിൽ?'; അബിൻ വർക്കി

സമാധാനപരമായാണ് സമരം തുടങ്ങിയതെന്നും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയപ്പോള്‍ അതിനുള്ളില്‍ നിന്ന് കല്ലേറുണ്ടായെന്നും അബിന്‍ വർക്കി മാധ്യമങ്ങളോട് പറഞ്ഞു

തലസ്ഥാനത്തെ സംഘർഷം: 'ഗ്യാനേഷ് കുമാറിനെതിരായ സമരത്തിന് എസ്എഫ്ഐക്കാർക്ക് എന്തിനാണ് ചൊറിച്ചിൽ?'; അബിൻ വർക്കി
dot image

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ്-ഹോസ്റ്റല്‍ പരിസരത്ത് നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സമാധാനപരമായാണ് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതെന്നും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയപ്പോള്‍ അതിനുള്ളില്‍ നിന്ന് കല്ലേറുണ്ടായെന്നും അബിന്‍ വർക്കി മാധ്യമങ്ങളോട് പറഞ്ഞു.

'ബിയര്‍ കുപ്പി എറിഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിനകത്തുനിന്നും കല്ലേറുണ്ടായി. ഗ്യാനേഷ് കുമാറിനെതിരായ സമരത്തിന് എസ്എഫ്‌ഐക്കാര്‍ക്ക് എന്തിനാണ് ചൊറിച്ചില്‍. ഇത് ഗണേഷ് കുമാറിനെതിരായ സമരമല്ല, ഗ്യാനേഷ് കുമാറിനെതിരാണ്. അത് എസ്എഫ്‌ഐക്കാര്‍ മനസിലാക്കണം. കേന്ദ്രത്തിനെതിരെ സമരം ചെയ്യുമ്പോള്‍ ഇവര്‍ക്ക് നോവുന്നതെന്തിനാണ്', അബിന്‍ ചോദിച്ചു.

യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകരും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം തലസ്ഥാന ന​ഗരിയിൽ തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂത്ത് കോൺ​ഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ചിനിടെയായിരുന്നു സംഘർഷം. മാർച്ചിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നത്. എന്നാൽ യൂത്ത് കോൺ​ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റൽ വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

പിന്നാലെ കോളേജ് കാമ്പസിനുള്ളിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പ്രവേശിക്കുകയും വിദ്യാർത്ഥികളെ ലാത്തിച്ചാർജ്ജ് ചെയ്യുകയും ചെയ്തു.

Content Highlights: Congress MLA Abin Varkey has responded to SFI workers following clashes reported around University College and its hostel area

dot image
To advertise here,contact us
dot image