

മലയാള സിനിമ പ്രേമികൾ പണ്ട് മുതലേ ആസ്വദിച്ച് ചിരിച്ച് കണ്ടുകൊണ്ടിരുന്ന ഒരു കോംബോ ആയിരുന്നു മോഹൻലാൽ-മുകേഷ്. നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് 12 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുകയാണ്. അവസാനം ഇരുവരും പെരുച്ചാഴി എന്ന സിനിമയിൽ ഒരുമിച്ച് സ്‌ക്രീനിൽ എത്തിയിരുന്നു. മുകേഷ് തന്നെയാണ് തന്റെ ഫേസ്ബുക് പേജിൽ കാക്കകുയിൽ സിനിമയിലെ രംഗങ്ങൾ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്.
'ഞങ്ങളുടെ അടുത്ത സിനിമ വരുന്നു…', കാക്കകുയിൽ സിനിമയിലെ സീനുകൾ പങ്കുവെച്ച് മുകേഷ് കുറിച്ചു. ഒപ്പം മോഹൻലാലിനെയും അനൂപ് സത്യനെയും ടാഗ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കാക്കകുയിൽ സിനിമയിലെ മുകേഷ്-മോഹൻലാൽ കോംബോ സീനുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഡയലോഗുകൾ ഒന്നുമില്ലാതെ മുകേഷ് മോഹൻലാലിനൊപ്പം നിന്ന് അഭിനയിച്ച് തകർക്കുന്ന സീനുകൾ ഇപ്പോഴും വൈറലാണ്. അനൂപ് സത്യൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഇരുവരുടെയും ഒരു കിടിലൻ കോമഡി സീനുകൾ പ്രതീക്ഷിക്കാം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
മോഹന്‍ലാലിനെ നായകനാക്കി താന്‍ കോമഡി ത്രില്ലര്‍ ആക്ഷന്‍ ചിത്രമാണ് ഒരുക്കുന്നതെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ നിര്‍മാണം ബിജു ജോര്‍ജ് അലക്‌സാണ്ടറും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്. ചിത്രത്തിലെ മറ്റ് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പരിചയപ്പെടുത്തിയിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ മാസമായിരുന്നു. ചിത്രത്തിന്റെ പേരും പുറത്തു വിട്ടിട്ടില്ല. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് അരങ്ങേറുന്നത്.
Content Highlights: Mukesh and Mohanlal coming together for anoop sathyan movie after 12 years