

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍'- ന്റെ ട്രെയ്ലര്‍ പുറത്ത്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബര്‍ 18 ന് ആണ്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്.
കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു എന്ന് ടീസര്‍ കാണിച്ചു തന്നിരുന്നു. ആ കൗതുകത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഈ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് അല്ലാതെ, മറ്റെന്തെങ്കിലും കഴിവുകള്‍ കൂടിയുണ്ടോ എന്ന സംശയവും ആകാംഷയും പ്രേക്ഷകരില്‍ ജനിപ്പിക്കുന്ന ചില സംഭാഷണങ്ങളും ട്രെയിലറിനെ ഏറെ രസകരമാക്കുന്നുണ്ട്.
ചിത്രത്തിലെ വളരെ നിര്‍ണായകമായ, കഥാഗതിയില്‍ ഏറെ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളെയാണ് ഷറഫുദ്ദീന്‍, അഖില ഭാര്‍ഗവന്‍ എന്നിവര്‍ അവതരിപ്പിക്കുന്നത് എന്നും ട്രെയ്ലര്‍ വ്യക്തമാക്കുന്നുണ്ട്. മേക്കിംഗ് നിലവാരം കൊണ്ട് ഇതൊരു ചെറിയ സ്‌കെയില്‍ ചിത്രമല്ല എന്ന ഫീലാണ് ട്രെയിലറിലെ ദൃശ്യങ്ങള്‍ സമ്മാനിക്കുന്നത്. സംഗീത് പ്രതാപ് - ഷറഫുദ്ദീന്‍ ടീമിന്റെ അതീവ രസകരമായ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.
അസാധാരണമായ കേള്‍വി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന, ചിത്രത്തിലെ 2 ഗാനങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയെടുത്തിരുന്നു.
കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക പൂര്‍ണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബല്‍ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം - അഖില്‍ സേവ്യര്‍, എഡിറ്റര്‍- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍- ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്‌സ്- പ്രൊമൈസ് വി എഫ് എക്‌സ്, മാര്‍ജ്ജാര വിഎഫ്എക്‌സ്, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ റാഫി, പ്രോജക്ട് ഡിസൈനര്‍- അമൃത മോഹന്‍,അസ്സോസിയേറ്റ് ക്യാമറാമാന്‍- വിശോക് കളത്തില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, അസിസ്റ്റന്റ് ഡിറക്ടര്‍സ് - ആല്‍ബിന്‍ ഷാജി, ഷഫീഖ്, ഡിസൈന്‍സ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷന്‍ - ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്സ്‌ക്യൂറ, പിആര്‍ഒ - ശബരി.
Content Highlights: The trailer for the Sangeeth Prathap-Sharafudheen film 'It's a Medical Miracle' has been released. The film's global release is on September 18.