പ്രേക്ഷക പിന്തുണയേറുന്നു; രണ്ടാം വാരത്തിലേക്ക് ദുൽഖർ സൽമാന്‍റെ ഐ ആം ഗെയിം

സിനിമയിലെ ദുല്‍ഖറിന്‍റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

പ്രേക്ഷക പിന്തുണയേറുന്നു; രണ്ടാം വാരത്തിലേക്ക് ദുൽഖർ സൽമാന്‍റെ ഐ ആം ഗെയിം
dot image

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം ഇപ്പൊൾ കേരളത്തിന് അകത്തും പുറത്തും വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഇപ്പൊൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്. ചിത്രത്തിലെ ഫാൻ്റസി ഘടകം കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഏറെ കൗതുകം സമ്മാനിക്കുമ്പോൾ, അതിലെ ആക്ഷൻ, ത്രില്ലർ സ്വഭാവം യുവ പ്രേക്ഷകർക്കും ആവേശം പകരുന്നു. ബോക്സ് ഓഫീസിൽ മികച്ച ആഗോള കളക്ഷൻ നേടിയാണ് ചിത്രം കുതിക്കുന്നത്.

I M Game movie

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം തകർപ്പൻ പ്രകടനം നൽകിയാണ് ദുൽഖർ ശ്രദ്ധ നേടുന്നത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള കഥയുമായി എത്തിയ ചിത്രം, ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പക്കാ ഫാൻ്റസി ആക്ഷൻ എൻ്റർടെയിനർ ആയാണ് ഒരുക്കിയിരിക്കുന്നത്.

Also Read:

ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രകടന മികവ് കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.

ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്. മലയാളത്തിന് പുറമേ, ചിത്രത്തിൻ്റെ മറ്റ് ഭാഷാ പതിപ്പുകളും ശ്രദ്ധ നേടുന്നുണ്ട്.

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

Content Highlights: Dulquer Salmaan's I M Game enters to week 2

dot image
To advertise here,contact us
dot image