എമ്പുരാൻ വീണു, ഇനി വെട്ടാൻ ഉള്ളത് 'ലോക'യെ; റെക്കോർഡുകൾ തിരുത്തിയെഴുതി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

18 ദിവസം കൊണ്ട് ₹273 കോടി! ചരിത്ര റെക്കോർഡുകൾ തിരുത്തിയെഴുതി നിവിൻ പോളി ചിത്രം

എമ്പുരാൻ വീണു, ഇനി വെട്ടാൻ ഉള്ളത് 'ലോക'യെ; റെക്കോർഡുകൾ തിരുത്തിയെഴുതി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
dot image

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ 270 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്.

മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ ‘എമ്പുരാന്റെ’ റെക്കോർഡ് ഇതോടെ തകർന്നു. 268 കോടി ആയിരുന്നു എമ്പുരാന്‍റെ ആജീവനാന്ത ആഗോള ഗ്രോസ്. വെറും 18 ദിവസം കൊണ്ടാണ് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഈ റെക്കോർഡ് വെട്ടിയത്. 304 കോടിയുമായി ‘ലോക’യാണ് മലയാളത്തിലെ പണംവാരി ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്.

ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

അതേസമയം, തമിഴ് പതിപ്പിന്റെ വിതരണാവകാശം ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മലയാളത്തിലെ അവിശ്വസനീയ വിജയ കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുന്‍നിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസും ചേര്‍ന്ന് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പര്‍ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്‌സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

Content Highlights: ‘Bethlehem Kudumba Unit’ has reportedly created box office history by surpassing ‘Empuraan’ to become the second-biggest Malayalam hit of all time. The film’s strong theatrical performance has helped it achieve a major milestone and emerge as one of the biggest commercial successes in Malayalam cinema.

dot image
To advertise here,contact us
dot image