'പ്രേമലുവിന് ശേഷം രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പ് വന്നു, കാരണം…'; അഖില ഭാര്‍ഗവന്‍ റിപ്പോർട്ടർ ഫിലിംസിനോട്

അഖില ഭാർഗവൻ നായികയായി എത്തുന്ന മെഡിക്കൽ മിറാക്കിൾ ഈ മാസം തിയേറ്ററുകളിൽ എത്തും

'പ്രേമലുവിന് ശേഷം രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പ് വന്നു, കാരണം…'; അഖില ഭാര്‍ഗവന്‍ റിപ്പോർട്ടർ ഫിലിംസിനോട്
dot image

പ്രേമലുവിൽ കയ്യടി നേടിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും കരിയറില്‍ ഇടവേള വന്നതിനെക്കുറിച്ച് അഖില ഭാർഗവൻ റിപ്പോർട്ടറിനോട്. പ്രേമലുവിന് ശേഷം ചൂസി ആയതല്ലെന്നും ചെയ്ത സിനിമകൾ റിലീസ് ആകാൻ വൈകിയെന്നും അഖില പറഞ്ഞു. കൂടാതെ തനിക്ക് വന്ന പ്രോജക്ടുകൾ ഓൺ ആകാൻ വൈകിയതും ഒരു കാരണമാണെന്ന് പറയുകയാണ് നടി. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അഖില ഇക്കാര്യം പറഞ്ഞത്.

Also Read:

'പ്രേമലുവിന് ശേഷം ചൂസി ആയതല്ല. അതിന് ശേഷം സിനിമകള്‍ ചെയ്തു, പക്ഷെ ഇറങ്ങാന്‍ വൈകി. അതുപോലെ വന്ന പടങ്ങള്‍ ഓണ്‍ ആകാന്‍ വൈകി. അതിനാല്‍ രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. അവറാച്ചന്‍ സൂക്ഷ്മദര്‍ശിനി കഴിഞ്ഞ ഉടനെ ഷൂട്ട് ചെയ്തതാണ്. 2024-25 കാലത്തായിരുന്നു. ഇറങ്ങാന്‍ പോകുന്നത് സെപ്റ്റംബറിലാണ്. അങ്ങനെ താമസം വന്നു. ഇപ്പോള്‍ ഓരോന്നായി റിലീസാവുകയാണ്', അഖില പറഞ്ഞു.

അതേസമയം, അഖില ഭാർഗവൻ നായികയായി എത്തുന്ന മെഡിക്കൽ മിറാക്കിൾ ഈ മാസം തിയേറ്ററുകളിൽ എത്തും. സംഗീത് പ്രതാപ് നായകനായി എത്തുന്ന ചിത്രം നവാഗതനായ ശ്യാമിൻ ഗിരീഷ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. അടുത്തിടെ ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.

Content Highlights: Akhila Bhargavan talks About her career break after premalu movie

dot image
To advertise here,contact us
dot image