വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി; ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി; ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരെ കേസ്
dot image

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇന്‍കാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്. പീഡനം, ലൈംഗിക അതിക്രമം, ലഹരി നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് അനുകൂല വിദേശി മലയാളി കൂട്ടായ്മയാണ് ഇന്‍കാസ്. ബിജു തനിക്കെതിരെ വ്യാപകമായി അപവാദ പ്രചരണം നടത്തുന്നതായും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.

ഇന്‍കാസ് യുഎഇ പ്രസിഡന്റ് സുനില്‍ അസീസിന് എതിരെയും യുവതി രംഗത്തെത്തി. സിഎ ബിജുവിനെ രക്ഷിക്കാന്‍ സുനില്‍ അസീസ് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. സി എ ബിജുവിന്റെ ഭാര്യാ സഹോദരനാണ് സുനില്‍ അസീസ്.

Content Highlights: A case has been registered against INCAS National Secretary C A Biju based on a complaint alleging harassment after a promise of marriage. Police have initiated an investigation into the allegations.

dot image
To advertise here,contact us
dot image