അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രവാസികൾ ഭാഗ്യശാലികൾ

കഴിഞ്ഞ അഞ്ച് വർഷമായി യുഎഇയിൽ സെയിൽസ് ജീവനക്കാരനായ അഖിൽ ചന്ദ്രൻ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ഏഴ് വർഷമായി ടിക്കറ്റെടുക്കുന്നത്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രവാസികൾ ഭാഗ്യശാലികൾ
dot image

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിന്റെ പുതിയ പതിപ്പിൽ പ്രവാസികൾക്ക് വൻ വിജയം. മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പേരാണ് ഇത്തവണ ലക്ഷാധിപതികളായത്. ഓരോരുത്തർക്കും ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. മലയാളികളായ ആർ പി അഖിൽ ചന്ദ്രൻ (28), സൈദലവി കരിയോടൻ (44), ശരത് ശശിധരൻ (33) എന്നിവർക്കൊപ്പം രണ്ട് ബംഗ്ലാദേശ് സ്വദേശികളുമാണ് ഇത്തവണ ഭാഗ്യദേവതയുടെ അനുഗ്രഹം നേടിയത്.

കഴിഞ്ഞ അഞ്ച് വർഷമായി യുഎഇയിൽ സെയിൽസ് ജീവനക്കാരനായ അഖിൽ ചന്ദ്രൻ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ഏഴ് വർഷമായി ടിക്കറ്റെടുക്കുന്നത്. കൂട്ടുകാരൻ യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ ആദ്യമായി സമ്മാനം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അഖിലും സംഘവും. സമ്മാനത്തുക സമ്പാദ്യമായി സൂക്ഷിക്കാനാണ് അഖിലിന്റെ തീരുമാനം. 17 വർഷമായി യുഎഇയിലുള്ള സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ സൈദലവി കരിയോടനും സുഹൃത്ത് അനൂബുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് വിജയം വരിച്ചത്. ലഭിക്കുന്ന തുക നാട്ടിലെ കുടുംബത്തിന് അയച്ചുനൽകാനാണ് സൈദലവിയുടെ തീരുമാനം.

2007 മുതൽ യുഎഇയിലുള്ള ശരത് ശശിധരന് ഇത്തവണ ഭാഗ്യം കൊണ്ടുനൽകിയത് സ്വന്തം കുടുംബമാണ്. അമ്മയും പെൺമക്കളും ചേർന്ന് തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നത് ശരതിന്റെ സന്തോഷം ഇരട്ടിയാക്കി. സ്വന്തം ആരോഗ്യ ആവശ്യങ്ങൾക്കായി തുക ഉപയോഗിക്കാനാണ് ശരത് പദ്ധതിയിടുന്നത്. വർഷങ്ങളായി തുടരുന്ന ശ്രമങ്ങൾക്കൊടുവിൽ ആദ്യമായി ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചതിന്റെ ആവേശത്തിലാണ് മൂന്ന് മലയാളികളും.

ബംഗ്ലാദേശ് സ്വദേശികളായ അരിഫുസ്സമാൻ ഷുവോ (38), സബൂജ് മുഹമ്മദ് ദെലോവാർ മുന്ഷി (32) എന്നിവരാണ് മറ്റ് രണ്ട് വിജയികൾ. അജ്മാനിൽ മാനേജരായി ജോലി ചെയ്യുന്ന അരിഫുസ്സമാൻ 10 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ഏഴര വർഷമായി യുഎഇയിലുള്ള സബൂജ് മുഹമ്മദ് സോഷ്യൽ മീഡിയ വഴിയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് പങ്കാളിയായത്. ദിനചര്യകൾക്കും യുഎഇയിലെ ജീവിതച്ചെലവുകൾക്കുമായി സമ്മാനത്തുക ഉപയോഗിക്കാനാണ് സബൂജിന്റെ തീരുമാനം.

Content Highlights: Five expatriates, including three Malayalis, emerged as winners in the latest Abu Dhabi Big Ticket draw. The results brought a moment of celebration for the winning expatriates and their families.

dot image
To advertise here,contact us
dot image