വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം; സൗജന്യ ആരോഗ്യ പരിശോധനയുമായി ദുബായ് ജിഡിആർഎഫ്എ

തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങളിൽ നേരിട്ടെത്തിയാണ് വിദഗ്ധ സംഘം രോഗപരിശോധനകളും ആരോഗ്യ ബോധവത്കരണവും പൂർത്തിയാക്കിയത്

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം; സൗജന്യ ആരോഗ്യ പരിശോധനയുമായി ദുബായ് ജിഡിആർഎഫ്എ
dot image

കടുത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കാൻ മാതൃകാപരമായ പദ്ധതിയുമായി ദുബായ് താമസ കുടിയേറ്റ വകുപ്പ് (GDRFA). 'സമ്മർ വിത്തൗട്ട് റിസ്ക്' എന്ന പ്രത്യേക ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി 8,350-ലധികം തൊഴിലാളികൾക്കാണ് ജിഡിആർഎഫ്എ സൗജന്യ ആരോഗ്യ പരിശോധന ലഭ്യമാക്കിയത്. കഠിനമായ ചൂടിൽ പണിയെടുക്കുന്നവർക്ക് തണലേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങളിൽ നേരിട്ടെത്തിയാണ് വിദഗ്ധ സംഘം രോഗപരിശോധനകളും ആരോഗ്യ ബോധവത്കരണവും പൂർത്തിയാക്കിയത്. വേനൽക്കാലത്ത് സർവ്വസാധാരണയായി കണ്ടുവരുന്ന ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, കനത്ത ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് വിശദീകരിച്ചു കൊടുത്തു.

യുഎഇയിലെ പ്രമുഖ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ജിഡിആർഎഫ്എ ഈ വൻ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. തൊഴിൽ മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും ദുബായ് ഭരണകൂടം നൽകുന്ന വലിയ പരിഗണനയുടെ തെളിവാണ് ഈ കരുതൽ നടപടി.

Content Highlights: Dubai GDRFA is offering free health checkups for workers as temperatures rise during the summer. The initiative aims to support worker health and well-being amid the challenging heat conditions.

dot image
To advertise here,contact us
dot image