മോഹൻലാലിനെ സെക്കന്ററി ആര്‍ട്ടിസ്‌റ്റെന്ന് വിളിച്ചത് ആയുഷ്മാൻ ഖുറാനയല്ല,' വിശദീകരണവുമായി ജൂഡ് ആന്തണി

പോസ്റ്റിന് മറുപടിയായി, മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടാൻ തനിക്ക് അവസരം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്ന് ആയുഷ്മാൻ ഖുറാനെ കുറിച്ചിട്ടുണ്ട്

മോഹൻലാലിനെ സെക്കന്ററി ആര്‍ട്ടിസ്‌റ്റെന്ന് വിളിച്ചത്  ആയുഷ്മാൻ ഖുറാനയല്ല,' വിശദീകരണവുമായി ജൂഡ് ആന്തണി
dot image

മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും വച്ച് താൻ ഒരു ബോളിവുഡ് സിനിമ പ്ലാൻ ചെയ്തിരുന്നെന്നും എന്നാൽ മോഹൻലാലിനെ സെക്കന്ററി ആക്ടർ എന്ന നിലയിൽ പ്രൊഡക്ഷൻ ഹൗസ് പരിഗണിച്ചതോടെ താൻ ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്ന് നേരത്തെ ജൂഡ് ആന്തണി പറഞ്ഞത് വാർത്ത ആയിരുന്നു. മോഹൻലാലിനെ സെക്കന്ററി ഹീറോ എന്ന് വിളിച്ചത് ആയുഷ്മാൻ ഖുറാനെ ആണെന്നായിരുന്നു പലരും ധരിച്ചിരുന്നത്. ഇതിൽ വ്യക്തത വരുത്തുകയാണ് ജൂഡ് ആന്തണി. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ടാണ് ജ്യൂസ് ഈ കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

'ഇന്ന് ആയുഷ്മാനെ കണ്ടുമുട്ടിയതിൽ വലിയ സന്തോഷം ഒരു കാര്യം വ്യക്തമാക്കട്ടെ, മോഹൻലാൽ സാറിനെക്കുറിച്ചുള്ള എന്റെ പരാമർശം ആ സിനിമയുടെ നിർമ്മാതാവിനെ ഉദ്ദേശിച്ചുള്ളതായിരുന്നു; അതിന് ആയുഷ്മാനുമായി യാതൊരു ബന്ധവുമില്ല. ഞങ്ങൾ തമ്മിൽ പരസ്പരം വലിയ ബഹുമാനമാണുള്ളത്. ഉടൻ തന്നെ ഞങ്ങൾക്കൊരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു!

മോഹൻലാൽ സാറിനായുള്ള ആ തിരക്കഥയിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യമുണ്ടായിരുന്നു, എന്നാൽ നിർഭാഗ്യവശാൽ ആ പദ്ധതി നടന്നില്ല. അത് നടക്കാതെ പോയതിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. എങ്കിലും, ഇത്രയേറെ കഴിവുള്ള ഒരു നടനെ നേരിൽ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നെങ്കിലുമൊരിക്കൽ ഞങ്ങൾക്കൊരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,' ജൂഡ് അന്തണി പറഞ്ഞു. ഈ പോസ്റ്റിന് മറുപടിയായി കമന്റിൽ ആയുഷ്മാനും എത്തിയിരുന്നു.

'നിങ്ങളുടെ സിനിമയുടെ വലിയൊരു ആരാധകനാണ് ഞാൻ; ഉടൻ തന്നെ അങ്ങയോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിന്റെ പ്രവർത്തനങ്ങളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്; അദ്ദേഹം ഒരു ഇതിഹാസതാരമാണ്. എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ മാത്രം യോഗ്യതയുള്ള ഒരാളായി മാറാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,' എന്നാണ് ആയുഷ്മാൻ ഖുറാനെ കുറിച്ചിരിക്കുന്നത്.

അതേസമയം, വിസ്മയ മോഹന്‍ലാലിന്‍റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് തുടക്കം. 2018 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് തുടക്കം. തിയേറ്ററിൽ എത്തി മികച്ച അഭിപ്രായം നേടിയിരിക്കുകയാണ് സിനിമ.

Content Highlights: Jude Anthany Joseph clarified that his earlier remark about Mohanlal being referred to as a “secondary artist” was aimed at the film’s producer and had no connection with Ayushmann Khurrana. He also expressed his admiration for Ayushmann and hoped to collaborate with him in the future.

dot image
To advertise here,contact us
dot image