ഞാൻ പ്രണയത്തിലാണ്; ഇളയരാജയുടെ പാട്ടുകളാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്; ദുഷാര വിജയൻ

അച്ഛനും അമ്മയ്ക്കും അറിയാം, ഞാൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് വന്നതെന്ന്. അതുകൊണ്ട് തന്നെ കല്യാണത്തിന്റെ കാര്യം പറഞ്ഞ് അവർ എന്നെ നിർബന്ധിക്കാറില്ല.

ഞാൻ പ്രണയത്തിലാണ്; ഇളയരാജയുടെ പാട്ടുകളാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്; ദുഷാര വിജയൻ
dot image

തമിഴ് സിനിമാപ്രേമികള്‍ക്ക് ഇന്ന് ഏറെ പരിചിതയായ നടിയാണ് ദുഷാര വിജയന്‍. 2019ല്‍ ബോധൈ യേരി ബുദ്ധി മാരി എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ശേഷം സര്‍പ്പട്ട പറമ്പ്രൈ (2021), നച്ചത്തിരം നഗര്‍ഗിരധു (2022), 2024ല്‍ പുറത്തിറങ്ങിയ രായന്‍, വേട്ടയ്യന്‍ തുടങ്ങിയ മികച്ച സിനിമകളില്‍ ദുഷാര ഭാഗമായി. ഇപ്പോഴിതാ താൻ പ്രണയത്തിലാണെന്ന് തുറന്നു പറയുകയാണ് നടി.

തന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ആളാണെന്നും രണ്ടു വർഷമായി ഡേറ്റിങ്ങിൽ ആണെന്നും നടി പറയുന്നു. കല്യാണം എന്നായിരിക്കും എന്നതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നും ദുഷാര പറഞ്ഞു. നടിയുടെ റിലീസിനൊരുങ്ങുന്ന പുതു ചിത്രം 'ജിഡിഎൻ' സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാനിപ്പോൾ പ്രണയത്തിലാണ്. എനിക്കൊരുപാട് കാര്യങ്ങളൊന്നും അതേക്കുറിച്ച് പറയാനാകില്ല. ആ റിലേഷൻഷിപ്പിൽ ഞാൻ വളരെ ഹാപ്പിയാണ്. ജീവിതം വളരെ നന്നായി പോകുന്നു. റിലേഷനിലായിട്ട് രണ്ട് വർഷമായി. കല്യാണം എന്നായിരിക്കും എന്നതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല.എന്റെ അച്ഛനും അമ്മയ്ക്കും അറിയാം, ഞാൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് വന്നതെന്ന്. അതുകൊണ്ട് തന്നെ കല്യാണത്തിന്റെ കാര്യം പറഞ്ഞ് അവർ എന്നെ നിർബന്ധിക്കാറില്ല. അവർക്കറിയാം. എന്റെ പാട്ണറും എന്റെ കരിയറിനെ വളരെയധികം സപ്പോർട്ട് ചെയ്യുന്നയാളാണ്. ഞാൻ അവിടെ എത്തുന്നതിനു മുൻപ് അദ്ദേഹം അവിടെ ഉണ്ടാകും. അങ്ങനെയുള്ള ഒരാളാണ്.

അങ്ങനെയൊരാളെ കിട്ടിയതിൽ ഞാൻ ഹാപ്പിയാണ്, നന്ദിയുള്ളവളാണ്. ഞാനൊരു കുട്ടിയെപ്പോലെയാണ്. ഞാൻ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ ആശ്രയിച്ച് നിൽക്കുന്ന ഒരാളാണ്. എന്റെ കയ്യിൽ ഒരു 1000 രൂപയുണ്ടെങ്കിൽ ഞാൻ സ്നേഹിക്കുന്നവർക്ക് ഞാനത് കൊടുക്കും. എന്റെ സ്നേഹം അങ്ങനെയാണ്. ഞാൻ കൊടുക്കുന്ന അതേ ബഹുമാനം എനിക്ക് തിരിച്ചു കിട്ടണമെന്ന് ഞാൻ പ്രതീക്ഷിക്കാറുണ്ട്. അതു മാത്രമേ ഞാൻ നോക്കാറുള്ളൂ.

ബഹുമാനം, വിശ്വാസം ഇതെല്ലാമുണ്ട്. എനിക്ക് യാത്ര ഇഷ്ടമാണ്. പാട്ണറിനും യാത്ര ചെയ്യാൻ ഇഷ്ടമാണ്. ദുബൈയിൽ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ടത്. എന്റെ അച്ഛന്റെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. ഞങ്ങളൊന്നിച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ ഇളയരാജയുടെ പാട്ട് കാറിൽ പ്ലേ ചെയ്തു. എനിക്ക് ഇഷ്ടപ്പെട്ട് പാട്ടാണല്ലോ എന്നോർത്ത് ഞാൻ പെട്ടെന്ന് ഞെട്ടി. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ച ആദ്യത്തെ ഘടകം ഇളയരാജയാണെന്ന് എനിക്ക് തോന്നുന്നു,'ദുഷാര പറഞ്ഞു.

Content Highlights: Actress Dushara Vijayan has revealed that she has been in a relationship for the past two years, sharing details about her personal life.

dot image
To advertise here,contact us
dot image