

ഫഹദ് ഫാസിലിനെയും കല്യാണി പ്രിയദർശനെയും കേന്ദ്ര കഥാപാത്രമാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഒടിടി റിലീസിന് ശേഷം സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനെക്കുറിച്ച് റിപ്പോർട്ടർ ഫിലിംസിനോട് മനസുതുറക്കുകയാണ് അൽത്താഫ് സലിം.
'എനിക്ക് തിയേറ്റർ തന്നെയാണ് അൾട്ടിമേറ്റ്. എനിക്ക് അഭിനന്ദനങ്ങൾ കിട്ടുക എന്നതിനേക്കാൾ സിനിമ ബ്രേക്ക്ഈവൻ ആകുക അതിൽ ക്യാഷ് മുടക്കിയ ആളിന് ക്യാഷ് തിരിച്ചുകിട്ടുക എന്നുള്ളതാണ് എന്റെ മുൻഗണന. അത് കഴിഞ്ഞാണ് എനിക്ക് കിട്ടേണ്ട അഭിനന്ദനങ്ങൾ വരുള്ളൂ. ചിലത് പല കാരണങ്ങൾ കൊണ്ടും വർക്ക് ആകും വർക്ക് ആകാതെയിരിക്കും. ഓടും കുതിര ചാടും കുതിര OTT യിൽ വന്നതിന് ശേഷം ഒരുപാട് പേർ മെസേജ് അയക്കുന്നുണ്ട്. അവർക്കെല്ലാം താങ്ക്യു പറയുക എന്നത് മാത്രമേയുള്ളൂ', അൽത്താഫിന്റെ വാക്കുകൾ.
ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു.

സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ. അസോസിയേറ്റ് ഡയറക്ടർ ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോർജ്, ക്ലിൻറ് ബേസിൽ, അമീൻ ബാരിഫ്, അമൽ ദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ സുജീദ് ഡാൻ, ഹിരൺ മഹാജൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Actor-director Althaf Salim has expressed gratitude for the positive response to Odum Kuthira Chadum Kuthira following its OTT release. He revealed that he has been receiving numerous messages from viewers and shared his thoughts on the film's growing appreciation.