'ബെസ്റ്റ് ആറ്റിറ്റ്യൂഡ് അവാർഡ്' നേടി തിലക് വർമ; ഡ്രസ്സിങ് റൂമിലെ പുതിയ പുരസ്കാരവുമായി വിവിഎസ് ലക്ഷ്മൺ

ഇന്ത്യൻ ടീമിലെ സ്റ്റാഫുകളായ ഹർഷ, ജോയ് എന്നിവരാണ് തിലക് വർമയെ വിജയിയായി തിരഞ്ഞെടുത്തത്

'ബെസ്റ്റ് ആറ്റിറ്റ്യൂഡ് അവാർഡ്' നേടി തിലക് വർമ; ഡ്രസ്സിങ് റൂമിലെ പുതിയ പുരസ്കാരവുമായി വിവിഎസ് ലക്ഷ്മൺ
dot image

തുടർച്ചയായ ടി20 ക്രിക്കറ്റിലെ പരാജയങ്ങൾ, ഒടുവിൽ സിംബാബ്‌വെക്കെതിരെ ഏഴ് വിക്കറ്റിന്റെ ജയം. സമ്മർദ്ദങ്ങൾ എല്ലാം മറികടന്ന് നേടിയ വിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിൽ താരങ്ങൾക്ക് പുതിയ പുരസ്കാരവുമായി എത്തിയിരിക്കുകയാണ് താൽക്കാലിക പരിശീലകനായ വിവിഎസ് ലക്ഷ്മൺ. ഒരു കളിയിൽ താരങ്ങൾ സ്വന്തമാക്കുന്ന മികച്ച നേട്ടങ്ങൾക്ക് അപ്പുറം അവരുടെ ഡെഡിക്കേഷനും മനോഭാവത്തിനും നൽകുന്ന ആദരമായിട്ടാണ് ഈ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിംബാബ്‌വെക്കെതിരായ ആദ്യ ജയത്തിന് പിന്നാലെ ഡ്രസിങ് റൂമിൽ വച്ച് തിലക് വർമ ഈ അവാർഡ് ആദ്യമായി ഏറ്റുവാങ്ങി. കളിയിൽ ഒരു ക്യാച്ചും ഒരേയൊരു ബൗണ്ടറിയും പുറത്താകാതെ ആർ റൺസും മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. എങ്കിലും കളിക്കളത്തിൽ താരം കാണിച്ച കഠിനാധ്വാനവും അച്ചടക്കവുമാണ് താരത്തെ പുരസ്‌ക്കാരത്തിലേക്ക് എത്തിച്ചത്.

ഇന്ത്യൻ ടീമിലെ സ്റ്റാഫുകളായ ഹർഷ, ജോയ് എന്നിവരാണ് തിലക് വർമയെ വിജയിയായി തിരഞ്ഞെടുത്തത്. കളിക്കളത്തിലെ ഒരു താരത്തിന്റെ പ്രകടനത്തിന് മാത്രമല്ല, മറിച്ച് ഡെഡിക്കേഷനും മനോഭാവവും നമ്മൾ അർഹിച്ച രീതിയിൽ ആധാരം നൽകുമെന്ന് വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കി.

Content highlight: Tilak Varma wins best attitude award VVS Laxman Indian dressing room

dot image
To advertise here,contact us
dot image