'അവൾ ഒരു സൂപ്പർ സ്റ്റാർ, ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും സാമന്ത ചേസിങ് സീനിൽ അഭിനയിച്ചു', പ്രശംസിച്ച് സംവിധായിക

ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നു.

'അവൾ ഒരു സൂപ്പർ സ്റ്റാർ, ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും സാമന്ത ചേസിങ് സീനിൽ അഭിനയിച്ചു', പ്രശംസിച്ച് സംവിധായിക
dot image

സമാന്ത റൂത്ത് പ്രഭു നായികയായ ചിത്രമാണ് 'മാ ഇന്റി ബംഗാരം'. ഈ തെലുഗു ആക്ഷൻ കോമഡി ചിത്രം സംവിധാനം ചെയ്തത് ബി.വി.നന്ദിനി റെഡ്ഡിയാണ്. സമാന്തയുടെ ത്രലാല മൂവിങ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സമാന്തയും രാജ് നിദിമൊരുവും ഹിമങ്ക് റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്. സിനിമയുടെ ചിത്രീകരണ വേളയിലാണ് സാമന്ത ഗർഭിണി ആണെന്ന് അറിഞ്ഞതെന്നും എന്നാലും സിനിമയിലെ സന്ഗീർണമായ രംഗങ്ങൾ ചെയ്യാൻ അവർ മടിച്ചില്ലെന്നും സിനിമയുടെ സംവിധായിക നന്ദിനി പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മാ ഇന്റി ബംഗാര'ത്തിലെ ഹിറ്റായി മാറിയ, കല്യാണ പശ്ചാത്തലത്തിലുള്ള "തസ്സദിയ" എന്ന ഹൈ-എനർജി പാട്ടിന്റെ ചിത്രീകരണത്തിനിടയിലാണ് സാമന്ത ഗർഭിണിയാണെന്ന കാര്യം വിവരം അപ്രതീക്ഷിതമായി അറിയുന്നത്. എനിക്ക് ഒത്തിരി സന്തോഷം തോന്നി.ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തോട് അടുത്തിരുന്ന സമയമായിരുന്നു അത്. രാവിലെ അവൾക്ക് സുഖമില്ല എന്ന് മാത്രമാണ് ആദ്യം എന്നോട് പറഞ്ഞത്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഭൂരിഭാഗം രംഗങ്ങളും അതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. പ്രയാസമുള്ള നൃത്തച്ചുവടുകൾ ഉള്ളതായിരുന്നു ഗാനം.

കൂടാതെ ഒരു കാർ ചേസിങ് രംഗം കൂടി അപ്പോൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു. ഏകദേശം 54 ദിവസത്തെ ടൈറ്റ് ഷെഡ്യൂളിലാണ് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നു. വേനലിലേക്ക് കടക്കുന്ന സമയമായിരുന്നതിനാൽ കടുത്ത വെയിലുള്ള സമയങ്ങളിൽ ചിത്രീകരണം ഒഴിവാക്കി. നടി തളർന്നുപോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നുവെന്നും നന്ദിനി റെഡ്ഡി കൂട്ടിച്ചേർത്തു.

Content Highlights: Director BV Nandini Reddy has praised Samantha Ruth Prabhu, revealing that the actress continued filming intense scenes, including a chase sequence, even after discovering she was pregnant. Her commitment to the project Maa Inti Bangaaram has been widely appreciated.

dot image
To advertise here,contact us
dot image