

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ നാരിയയില്‍ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി രാമചന്ദ്രന്‍ (59) മരിച്ചത്. സാങ്കേതിക കാരണങ്ങള്‍ മൂലം മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുകയായിരുന്നു.
ജിദ്ദ കെ എം സി സി പ്രവര്‍ത്തകന്‍ ശിഹാബ് താമരക്കുളത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടില്‍ എത്തിച്ചത്. ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ജുബൈന്‍ കെ എം സി സി പ്രസിഡന്റ് സലാം ആലപ്പുഴ ഇടപെടുകയും കെ എം സി സി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ ഹനീഫ കാസിമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവശ്യമായ രേഖകളും മറ്റ് നടപടി ക്രമങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് ലഭിക്കുന്നതില്‍ തടസം നേരിടുകയായിരുന്നു. ഇതോടെ ആലപ്പുഴ എം പി കെ സി വേണുഗോപാല്‍, ഹാരിസ് ബീരാന്‍ എം പി, മുന്‍ മന്ത്രി ജി സുധാകരന്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ എംബസി വിമാന ടിക്കറ്റ് ലഭിക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാവുകയും ചെയ്തു
Content Highlight: The body of a Malayali who died in Saudi Arabia was brought back to Kerala one month after the death.