

പുരുഷവിദ്വേഷി എന്ന് വിളിച്ച് അധിക്ഷേപിച്ചയാള്‍ക്ക് മറുപടി നല്‍കി ഗായിക ചിന്മയി ശ്രീപദ. സോഷ്യയില്‍ മീഡിയയിലൂടെയായിരുന്നു അധിക്ഷേപ പരാമര്‍ശം. പുരുഷന്മാര്‍ക്ക് വേണ്ടിയും അവര്‍ക്ക് നിയമപരിരക്ഷ ഇല്ലാത്തതിനെക്കുറിച്ചും സംസാരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് താനെന്ന് ചിന്മയി തുറന്നടിച്ചു.
പുരുഷന്മാരെ വെറുക്കുന്ന ആളാണ് ചിന്മയി എന്നും അതുകൊണ്ട് തന്നെ ചിന്മയി വിവാഹം കഴിക്കരുതെന്നും സ്വന്തം നിലയ്ക്ക് ജീവിക്കണമെന്നുമായിരുന്നു ചിന്മയിക്കെതിരെ ഒരു എക്‌സ് യൂസര്‍ പോസ്റ്റ് ചെയ്തത്. ആണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമണങ്ങളെ കുറിച്ചും സംസാരിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് താന്‍ എന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെയുള്ള ലൈംഗിക ആരോപണക്കേസുകളില്‍ നിരന്തരം പ്രതികരിക്കുന്ന തന്നെ ഒരു പുരുഷവിരോധിയായി ചിത്രീകരിക്കുന്നത് പ്രതികാരമനോഭാവത്തോടെയാണെന്നും അവര്‍ പറഞ്ഞു. അതേസമയം ഈ പോസ്റ്റ് പിന്നീട് ചിന്മയി നീക്കം ചെയ്തിട്ടുണ്ട്.
2018ല്‍ പുറത്തുവന്ന മിടൂ വെളിപ്പെടുത്തലുകളിക്കിടെ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു. അതിനെത്തുടര്‍ന്ന് അവരുടെ പല അവസരങ്ങളും നഷ്ടപ്പെട്ടിരുന്നു. തമിഴ് നടനും സംവിധായകനുമായ രാഹുല്‍രവീന്ദ്രനെയാണ് ചിന്മയി വിവാഹം കഴിച്ചിരിക്കുന്നത്.
Content Highlights: Singer Chinmayi Sripada states that she is being portrayed as a man-hater out of a vengeful attitude; she responded to an abusive post.