ക്ലാസിക്, ചിദംബരത്തിന്റെ മാസ്റ്റർപീസ്, ബാലൻ ഞെട്ടിച്ചു; ചിത്രത്തെ വാനോളം പുകഴ്ത്തി സിനിമാതാരങ്ങൾ

ചിദംബരം മൂന്നാം തവണയും ഞെട്ടിച്ചെന്നും പ്രകടനങ്ങൾ എല്ലാം മികച്ചതാണെന്നും ബേസിൽ ജോസഫ് അഭിപ്രായപ്പെട്ടു

ക്ലാസിക്, ചിദംബരത്തിന്റെ മാസ്റ്റർപീസ്, ബാലൻ ഞെട്ടിച്ചു; ചിത്രത്തെ വാനോളം പുകഴ്ത്തി സിനിമാതാരങ്ങൾ
dot image

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ഇന്ന് ചിത്രം പുറത്തിറങ്ങും. സിനിമയുടെ സ്പെഷ്യൽ പ്രിവ്യു ഷോ ഇന്നലെ നടന്നിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഷോയിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ സിനിമാതാരങ്ങളുടെ റെസ്പോൺസ് ആണ് ശ്രദ്ധനേടുന്നത്.

ചിദംബരം മൂന്നാം തവണയും ഞെട്ടിച്ചെന്നും പ്രകടനങ്ങൾ എല്ലാം മികച്ചതാണെന്നും നടൻ ബേസിൽ ജോസഫ് അഭിപ്രായപ്പെട്ടു. ബാലൻ ഒരു ക്ലാസിക് ആണെന്നും ചിദംബരത്തിന്റെ മാസ്റ്റർപീസ് ആണ് ചിത്രമെന്നും റാപ്പർ വേടൻ ചിത്രം കണ്ടതിന് ശേഷം പ്രതികരിച്ചു. ബാലൻ തന്നെ ഇമോഷണലാക്കിയെന്നും സിനിമയുടെ ടെക്‌നികൽ ടീം ഗംഭീരമായി പണിയെടുത്തിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഗൗരി കിഷൻ, നീരജ് മാധവ്, പ്രകാശ് വർമ, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തെ അഭിനന്ദിച്ചു. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന സിനിമയാണിത്. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.

തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്. മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമ്മിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: The film Balan, directed by Chidambaram, has been widely praised by several film personalities. Many in the industry have described it as a “classic” and a “masterpiece,” highlighting its storytelling and execution. The strong positive response has further boosted the film’s reputation among audiences and critics alike.

dot image
To advertise here,contact us
dot image