

നായികാ ശരീരത്തെക്കുറിച്ചുള്ള ബോളിവുഡിന്റെ സങ്കല്‍പ്പങ്ങളിൽ താനും അകപ്പെട്ടിരുന്നെന്നു മനസുതുറക്കുകയാണ് നടി താപ്‍സി പന്നു. വയര്‍ കുറയ്ക്കാന്‍ സ്വയം ടോര്‍ച്ചര്‍ ചെയ്തെന്നും ഒരു പെൺകുട്ടിയും അങ്ങനെ ചെയ്യരുതെന്നും താപ്‍സി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താപ്‌സിയുടെ പ്രതികരണം.
'ഞാന്‍ ഓര്‍ക്കുന്നു, വളര്‍ന്ന് വരുമ്പോള്‍ എനിക്കൊരു വ്യാമോഹമുണ്ടായിരുന്നു. ഞാന്‍ വളരെ ഫിറ്റായിരുന്നു. പക്ഷെ എന്ത് ചെയ്തിട്ടും വയറിന്റെ അടിഭാഗത്തെ കൊഴുപ്പ് മാത്രം കുറയുന്നുണ്ടായിരുന്നില്ല. ഞാന്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്തു. ശരീരത്തിന് സാധിക്കുന്നതിലും അധികം. നമ്മള്‍ അധികമായി ചെയ്യുമ്പോള്‍, അത് തലച്ചോറിന് ഒരു അറിയിപ്പ് കൊടുക്കും. നിങ്ങളുടെ ശരീരത്തിന് സംരക്ഷണം വേണമെന്ന്. വെള്ളവും കൊഴുപ്പും ചേര്‍ന്ന ഭാഗം കുറയുന്നതിന് പകരം ശരീരം അത് നിലനിര്‍ത്താന്‍ ശ്രമിക്കും. വയറിലെ ബെല്ലി ഫാറ്റ് വെറും കൊഴുപ്പ് മാത്രമല്ല. വാട്ടര്‍ റിറ്റന്‍ഷന്‍ കൂടിയാണ്. അത് അവിടെ നില്‍ക്കും. വര്‍ക്കൗട്ട് ചെയ്യുന്നത് കൂട്ടുന്നതോടെ അത് കൂടുകയാണ് ചെയ്യുന്നത്. ആരും അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയെ പോലെയാകാന്‍ സാധിക്കില്ല. അത് അംഗീകരിക്കണം.

ഞാന്‍ വളരെ വൈകിയാണ് അംഗീകരിച്ചത്. എന്നെ തന്നെ ടോര്‍ച്ചര്‍ ചെയ്തു. പിന്നെ തിരിച്ചറിഞ്ഞു, ചില ദിവസം നടക്കും, ചില ദിവസം നടക്കില്ല. എന്റെ ന്യൂട്രിഷ്യനിസ്റ്റ് മുന്‍മുന്‍ ഗനേരിവാല്‍ ആണ് എനിക്കത് വിശദമാക്കി തന്നത്. വയറിന് താഴെയുള്ള ചെറിയ ബെല്ലി ഫാറ്റും വാട്ടര്‍ റിറ്റന്‍ഷനും പ്രധാനമാണ്. അവിടെയാണ് നമ്മുടെ പ്രത്യുല്‍പാദന അവയവങ്ങള്‍ ഉള്ളത്. അവയെ സംരക്ഷിക്കണം. സ്ത്രീയായിരിക്കെ നമുക്ക് ആ സംരക്ഷണം ആവശ്യമുണ്ട്', താപ്‍സിയുടെ വാക്കുകൾ.
Content Highlights: Actress Taapsee Pannu shared an honest reflection on her past fitness journey, admitting that she once used extreme and unhealthy methods to reduce weight. She added that she later realised the risks involved and now advises others to avoid such approaches.