ക്വിൻ്റൽ കളക്ഷനുമായി മുന്നോട്ട്; മൂന്ന് ദിവസത്തെ കാട്ടാളന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്.

ക്വിൻ്റൽ കളക്ഷനുമായി മുന്നോട്ട്; മൂന്ന് ദിവസത്തെ കാട്ടാളന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
dot image

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മൂന്നു ദിവസം പിന്നിടുമ്പോൾ ഭേദപ്പെട്ട കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 15.4 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് എട്ടു കോടിയും ഓവർസീസിൽ നിന്ന് 7.3 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. ആഗോള തലത്തിൽ നിന്ന് ആദ്യ ദിനം കാട്ടാളൻ നേടിയത് 9.02 കോടിയാണ്. കേരളത്തിൽ നിന്ന് 3.91 കോടിയും ഇന്ത്യയിൽ നിന്നും 3.47 കോടിയുമാണ് കാട്ടാളൻ നേടിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആയിരുന്നു ലഭിച്ചിരുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്.

ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തിൽനിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.

Content Highlights: Kaattalan has maintained steady momentum at the box office, with its three-day collection report indicating strong performance across theatres. The film’s consistent audience turnout has contributed to its growing commercial success.

dot image
To advertise here,contact us
dot image