

കൊച്ചി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചാലക്കുടി പോട്ടയിലാണ് സംഭവം. അതിഥി തൊഴിലാളികളായ ഉമിത്, ഭാര്യ രാധ എന്നിവരാണ് മരിച്ചത്. നാലുമാസം മുമ്പാണ് ഇരുവരും പോട്ടയില്‍ എത്തിയത്. മൂന്നുദിവസമായി വീടിനു പുറത്ത് ദമ്പതികളെ കണ്ടിരുന്നില്ല. പൊലീസും വീട്ടുടമയും വാതില്‍ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: man dies himself after allegedly strangling wife to death