

അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കണ്ണന്‍ സാഗര്‍ രംഗത്തെത്തിയത്. ഹൃദയത്തില്‍ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്രയും തുക ചികിത്സക്കായി ആകുമെന്നും സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സർജറിയെത്തുടർന്ന് വിശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. തന്റെ പുതിയ ആരോഗ്യവിവരങ്ങളാണ് പുതിയ പോസ്റ്റിലൂടെ കണ്ണൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി, രമേഷ് പിഷാരടി, സാജു കൊടിയൻ, തുടങ്ങിയവരുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് കണ്ണൻ സാഗർ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മനുഷ്യ ദൈവങ്ങളേ, ഒരുപാട് നന്ദി. വീണ്ടും ചെക്കപ്പിലേക്കു പോയി. വ്യായാമവും, വിശ്രമവും കുറേ നാളുകൾക്കൂടി മുന്നോട്ട് കൊണ്ടുപോണം എന്ന നിർദ്ദേശം നൽകി. നന്നായി ഡോക്ടർ പരിശോധിച്ചു. അത്യാവശ്യം വർക്കുകളിൽ, യാത്രകളിൽ ഒക്കെ പോകാം മനസിന് ധൈര്യമുണ്ടെങ്കിൽ എന്നു പറഞ്ഞപ്പോൾ ഒരു ധൈര്യം വന്നതുപോലെ. അങ്ങനെ ആയല്ലേ പറ്റൂ, പ്രിയപ്പെട്ടവരോട്, സ്നേഹിച്ചതിന് പ്രാർത്ഥിച്ചതിനു ആത്മധൈര്യം തന്നതിന് ഒരുപാട് സഹായിച്ചതിന് കടപ്പെട്ടിരിക്കുന്നു.
പ്രിയപ്പെട്ട മമ്മൂക്കാ, ഹൃദയപ്പൂർവ്വം ഫൗണ്ടേഷൻ ഭാരവാഹികൾ, രാജഗിരി ഹോസ്പിറ്റൽ ആലുവ, രമേഷ് പിഷാരടി, കലാഭവൻ കെഎസ് പ്രസാദ് ചേട്ടൻ, സാജു കൊടിയൻ, സഹായഹസ്തങ്ങൾ നീട്ടിയ അറിഞ്ഞും അറിയാതെയുമുള്ള സോദരങ്ങൾ, കോട്ടയം ആക്മ, ഇതിലൊക്കെ ഉപരി ധനവും, മനസ്സും തന്നു കൂടെയുണ്ടെന്നു ധൈര്യം തന്ന 'മാ' സംഘടനാ ഭാരവാഹികളും പ്രിയപ്പെട്ട അംഗങ്ങളും. അങ്ങനെ നന്ദിപറഞ്ഞാൽ തീരില്ല ഈ ജന്മം'', കണ്ണൻ സാഗർ ഫെയ്സ്ബുക്കിൽ കുറിച്ചു.
Content Highlights: Popular mimicry artist and actor Kannan Sagar shared important information regarding his health through social media. He informed fans about his current condition and expressed gratitude for the prayers and concern shown by well-wishers. The update has drawn support from fans and colleagues from the entertainment industry.