'വളര്‍ന്നു വന്ന ഗായകനെ മുളയിലേ നുള്ളി'; അമ്മ പുതപ്പ് ഗാനം പിറന്നത് ഇങ്ങനെ

അതിരടിയില്‍ ഗുണ്ടാഗായകനായാണ് ടൊവിനോ എത്തുന്നത്

'വളര്‍ന്നു വന്ന ഗായകനെ മുളയിലേ നുള്ളി'; അമ്മ പുതപ്പ് ഗാനം പിറന്നത് ഇങ്ങനെ
dot image

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം 'അതിരടി' 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. ചിത്രത്തില്‍ ശ്രീക്കുട്ടന്‍ വെള്ളായണി എന്ന ഗാനഗുണ്ട കഥാപാത്രമായാണ് ടൊവിനോ എത്തിയത്.

ചിത്രത്തില്‍ ശ്രീക്കുട്ടന്‍ വെള്ളായണി എന്ന കഥാപാത്രത്തിന്റെ ആത്മാവ് പേറുന്ന അമ്മ പുതപ്പേ എന്ന ഗാനം തിയേറ്ററില്‍ ചിരി പടര്‍ത്തിയിരുന്നു. ടൊവിനോ തോമസിന്റെ സൗണ്ടില്‍ തന്നെയാണ് ചിത്രത്തില്‍ ഈ പാട്ട് അവതരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാട്ട് പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ വിഷ്ണു വിജയ് ആണ്. മ്യൂസിക് പ്രൊഡ്യൂസര്‍ അനൂപ് നായര്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഷ്ണു വിജയ് പാടിയ പാട്ട് ടൊവിനോയുടെ ശബ്ദത്തിലേക്ക് മാറ്റുന്നതിന്റെ വിഡിയോയാണ് അനൂപ് പങ്കുവച്ചിരിക്കുന്നത്. ഈ പാട്ട് തീയേറ്ററില്‍ കണ്ടപ്പോള്‍ ടൊവിേേനാ നന്നായി പാടി എന്നാണ് ആരാധകര്‍ പറഞ്ഞത്.

ശ്രുതിഭേദം വരുത്തി പാട്ട് തന്നെ മാറ്റിക്കളഞ്ഞു, ശാസ്ത്രത്തിന്റെ വളര്‍ച്ചയേ, വെറുതെ ടൊവിനോയെ സംശയിച്ചു.. മാപ്പ്, ഇത്രെയും കഷ്ടപ്പാട് ഇല്ലല്ലോ ടോവിയേ കൊണ്ട് പാടിപ്പിക്കാന്‍ വളര്‍ന്നു വന്ന ഗായികയേ മുളയിലേനുള്ളി കളഞ്ഞു അങ്ങനെ നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. അതേസമയം ചിത്രത്തില്‍ ആദ്യം കോമഡിയായും പിന്നീട് വൈകാരികതയുണര്‍ത്തുന്ന രീതിയിലും അമ്മ പുതപ്പേ എത്തുന്നുണ്ട്. രണ്ടാമത്തേത് പാടുന്നത് വിനീത് ശ്രീനിവാസനാണ്.

Content Highlights: amma puthapp song of tovino in athiradi behind the scenes revealed

dot image
To advertise here,contact us
dot image