ലാലേട്ടന് പിറന്നാൾ സമ്മാനവുമായി ക്രേസ് ബിസ്‌കറ്റ്സ്; പുതിയ പരസ്യചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പരസ്യചിത്രത്തിലൂടെ മോഹൻലാലിന് പിറന്നാൾ സമ്മാനം

ലാലേട്ടന് പിറന്നാൾ സമ്മാനവുമായി ക്രേസ് ബിസ്‌കറ്റ്സ്; പുതിയ പരസ്യചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
dot image

മലയാളത്തിന്റെ ഇതിഹാസതാരം മോഹൻലാലിന് ജന്മദിനത്തിൽ വേറിട്ടൊരു പിറന്നാൾ സമ്മാനമൊരുക്കി ക്രേസ് ബിസ്‌കറ്റ്സ്. താരം അഭിനയിച്ച ബ്രാൻഡിന്റെ ഏറ്റവും പുതിയ പരസ്യചിത്രം റിലീസ് ചെയ്തുകൊണ്ടാണ്, നാല് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ക്രേസ് ബിസ്‌കറ്റ്സ് ഈ ദിനം ആഘോഷമാക്കിയത്.

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദൃശ്യം 3'യും ഈ ദിനം തന്നെയാണ് റിലീസ് ചെയ്‌തത്‌ എന്നതാണ് മറ്റൊരു സവിശേഷത. ചിത്രത്തിൻ്റെ റിലീസിനൊപ്പം തന്നെ, തിയേറ്ററുകളിൽ ഈ പരസ്യചിത്രവും റിലീസ് ചെയ്തിരുന്നു.

ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യചിത്രം അതിന്റെ പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്തത കൊണ്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ക്രേസ് ബിസ്‌കറ്റിന്റെ പ്രശസ്തമായ നൊസ്റ്റാൾജിക് ജിംഗിളും (റ്ററ്റ റ്റാര റ്ററ്റ രാര) പുതിയ പരസ്യത്തിന് മാറ്റുകൂട്ടുന്നു. പ്രമുഖ പരസ്യ ഏജൻസിയായ 'ടികെസി' ആണ് ക്രേസ് ബിസ്‌കറ്റിനായി ഈ പരസ്യ ചിത്രത്തിന്റെ ആശയാവിഷ്കരണം നടത്തിരിക്കുന്നത്.

ഒരു വിമാന യാത്രയാണ് പരസ്യചിത്രത്തിന്റെ പ്ലോട്ട്. ക്രേസ് ബിസ്‌കറ്റിന്റെ പ്രശസ്തമായ നൊസ്റ്റാൾജിക് ജിംഗിളായ 'റ്ററ്റ റ്റാര റ്ററ്റ രാര' മോഹൻലാൽ മൂളുന്നതോടെ അടുത്ത സീറ്റിലുള്ള കൊച്ചു കുട്ടി അത് ശ്രദ്ധിക്കുകയും ഏറ്റുപാടുകയും ചെയ്യുന്നു. തുടർന്ന് വിമാനത്തിലെ യാത്രികർക്കെല്ലാം ഐർഹോസ്റ്റസ് ക്രേസ് ബിസ്കറ്റുകൾ വിതരണം ചെയ്യുന്നു. ചിത്രത്തിൽ ഉടനീളം 'റ്ററ്റ റ്റാര റ്ററ്റ രാര' എന്ന ജിംഗിള്‍ ആവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ പരസ്യചിത്രത്തിന്റെ പല ഭാഗങ്ങളും റീലുകളായും വൻ പ്രചാരം നേടിക്കഴിഞ്ഞു.

Content highlights: Craze Biscuits presents a birthday gift to Mohanlal by releasing a new ad.

dot image
To advertise here,contact us
dot image