

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി’.നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ബേസില്‍ ജോസഫിന്റെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ അരുണ്‍ അനിരുദ്ധന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും അതിരടിയ്ക്കുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ വർക്കായത് പോലെ ഒടിടിയിൽ വാർക്കാവാൻ സാധ്യതയില്ലെന്ന് പറയുകയാണ് അരുൺ. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അതിരടി ഒടിടിയിൽ എത്തുമ്പോൾ പലർക്കും വര്‍ക്കാവാന്‍ സാധ്യതയില്ല. ചിത്രം ഇഷ്ടപ്പെടുമെങ്കിലും കാമിയോ പ്രത്യക്ഷപ്പെടുന്ന സീനിലെയടക്കം ഇംപാക്ട് തിയേറ്ററില്‍ ഇരുന്ന് കാണുമ്പോഴാണ് കൂടുതലും ലഭിക്കുക. ഒ.ടി.ടിയിലേക്ക് ചിത്രമെത്തുമ്പോള്‍ കൂടുതല്‍ ഡീറ്റെയിലിങ് നടത്തിയിട്ടുണ്ട്. ഈ സിനിമ ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾ ഒരു ഫെസ്റ്റിവൽ തിയേറ്റർ പടം ചെയ്യാം എന്നായിരുന്നു പറഞ്ഞിരുന്നത്. ആളുകൾ തിയേറ്ററിൽ വന്ന എൻജോയ് ചെയ്ത് പോകുന്ന പടം ചെയ്യണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം,' അരുൺ അനിരുദ്ധൻ.
കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുക്കിയത്.പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമ ആഗോളതലത്തിൽ 50 കോടി പിന്നിട്ടിരുന്നു. ബേസില്‍ ജോസഫും അനന്തു എസ് നായരുമാണ് ചിത്രത്തിന്റെ പ്രൊഡ്യുസേഴ്സ്. ടൊവിനോ തോമസും സമീര്‍ താഹിറുമാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്.
Content Highlights: Director Arun Anirudhan has addressed speculation surrounding the OTT release of Athiradi, starring Basil Joseph. He clarified that an OTT deal has not been finalized and the film is currently focused on its theatrical prospects. According to him, discussions are still ongoing, and an immediate digital release is unlikely at this stage, despite audience expectations.