പേട്രിയറ്റ് ഇതുവരെ എത്ര നേടി? ചിത്രം ഒടിടിയിലേക്ക് ? എവിടെ, എപ്പോൾ കാണാം

മമ്മൂട്ടി ചിത്രം പേട്രിയറ്റ് ഒടിടിയിലേക്ക് ? എവിടെ, എപ്പോൾ കാണാം

പേട്രിയറ്റ് ഇതുവരെ എത്ര നേടി? ചിത്രം ഒടിടിയിലേക്ക് ? എവിടെ, എപ്പോൾ കാണാം
dot image

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും നേടിയത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് എത്തുന്നത്. ചിത്രം സീ ഫൈവിലൂടെ ജൂണ്‍ അഞ്ചിനായിരിക്കും സ്‍ട്രീമിംഗ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

പേട്രിയറ്റ് ആഗോള ബോക്സ് ഓഫീസില്‍ 79.91 കോടി നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 36.66 കോടിയും വിദേശത്ത് നിന്ന് 43.25 കോടിയുമാണ് നേടിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് മാത്രം സിനിമ നേടിയത് 61.25 കോടി ആയിരുന്നു. ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. വിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

Content Highlights:The Malayalam spy thriller Patriot, directed by Mahesh Narayanan, is all set for its OTT release after its theatrical run. Reports confirm that the film will begin streaming on ZEE5 from June 5. Starring Mammootty, Mohanlal, Fahadh Faasil and Kunchacko Boban, the political spy thriller has generated massive attention.

dot image
To advertise here,contact us
dot image