ഒന്നും അവസാനിച്ചിട്ടില്ല! ആദ്യ ദിനം പ്രീ സെയിലിൽ 15 കോടി നേട്ടവുമായി ദൃശ്യം 3

മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ മോഹൻലാല്‍ ചിത്രങ്ങളില്‍ ദൃശ്യം 3ക്ക് മുന്നില്‍ ഉള്ളത്

ഒന്നും അവസാനിച്ചിട്ടില്ല! ആദ്യ ദിനം പ്രീ സെയിലിൽ 15 കോടി നേട്ടവുമായി ദൃശ്യം 3
dot image

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പ്രീ സെയിലിൽ റെക്കോർഡ് നേടിയിരിക്കുകയാണ് ചിത്രം.

ആദ്യ ദിനം ആഗോള പ്രീ സെയിൽ വഴി 15 കോടിയാണ് ദൃശ്യം 3 ഇതുവരെ നേടിയത്. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അഡ്വാൻസ് ബുക്കിംഗ് കേരള പ്രീ സെയില്‍ മാത്രം മൂന്ന് കോടി കവിഞ്ഞു. മോഹൻലാല്‍ ചിത്രങ്ങളില്‍ അഡ്വാൻസ് പ്രീ സെയില്‍ കളക്ഷനില്‍ തുടരുമിനെ ദൃശ്യം 3 മറികടന്നിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ മോഹൻലാല്‍ ചിത്രങ്ങളില്‍ ദൃശ്യം 3ക്ക് മുന്നില്‍ ഉള്ളത്. എമ്പുരാൻ- 12.4 കോടിയും മലൈക്കോട്ടൈ വാലിബൻ- 3.80 കോടിയുമാണ് നേടിയിരുന്നത്.

ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

ആദ്യ ഭാഗങ്ങളൊരുക്കിയ ജീത്തു ജോസഫ് തന്നെ വീണ്ടും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇത്തവണയും വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ് കൂട്ടിയിട്ടുണ്ട്. മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Content Highlights: Mohanlal-jeethu joseph film Drishyam 3 Opening Day Global Advance Sales cross ₹15 Crores

dot image
To advertise here,contact us
dot image