

നടനെന്ന പോലെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധ നേടിയ ആളാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം, ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകൾ നിരവധി നിരൂപക-പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒരു ഇടവേളക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരു സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
എക്സിൽ ആരാധകരോട് സംവദിക്കവേ ആണ് ആന്റണി സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ഷിബു ബേബി ജോൺ ആണ് ഈ സിനിമ നിർമിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ തരുൺ മൂർത്തി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിലാണ് മോഹൻലാൽ. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് അതിമനോഹരം. ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം.
It’s officially happening ! ❤️#Mohanlal joins hands with Dileesh Pothan for a highly anticipated film, produced by Shibu Baby John.
— Film Wood Fiscal (@FilmWoodFiscal) May 16, 2026
Confirmed by Antony Perumbavoor in D3 Pre Release Space. https://t.co/U1pqtquXkd pic.twitter.com/rmJdWqdmbY
ദൃശ്യം 3 ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം. മെയ് 21 ന് സിനിമ പുറത്തിറങ്ങും. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.
Content Highlights: Antony perumbavoor confirms mohanlal film with dileesh pothan in twitter space