

പുറത്തിറങ്ങുമ്പോള്‍ അല്‍പം വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍ പല അവസരങ്ങളിലും നമ്മള്‍ ഒരു കുപ്പി വെള്ളം വാങ്ങാറുണ്ട് അല്ലേ. ഈ വെള്ളക്കുപ്പികളില്‍ ഒരു എക്‌സ്പയറിഡേറ്റ് (കാലഹരണ തീയതി) ഉള്ളത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. ഈ കാലഹരണ തീയതി പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാണ് അല്ലേ?. വെള്ളത്തിന് ശരിക്കും കാലഹരണപ്പെടാന്‍ കഴിയുമോ?. അതോ കാലാവധി കഴിഞ്ഞാല്‍ വെളളം കുടിക്കാന്‍ സുരക്ഷിതമാണോ എന്ന് ചിന്തിക്കാന്‍ ഇത് പ്രേരിപ്പിക്കുകയും ചെയ്യുന്നു. വെള്ളത്തിന്റെ കാലഹരണതീയതിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ..

തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍ മിക്ക കുടിവെളളവും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ വെള്ളം കാര്‍ബണേറ്റ് ചെയ്യപ്പെടുമ്പോള്‍ വാതകം വെളളത്തില്‍നിന്ന് പുറത്തുപോകുന്നതിനാല്‍ അതിന്റെ രുചിയില്‍ വ്യത്യാസമുണ്ടാകും. ശാസ്ത്രീയമായി പറഞ്ഞാല്‍ വെളളം അത്ര എളുപ്പത്തില്‍ കാലഹരണപ്പെടില്ല.

നമ്മള്‍ ഉപയോഗിക്കുന്ന മിക്കവാറും കുപ്പികള്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഒരു നിശ്ചിത കാലയളവിന് ശേഷം പ്ലാസ്റ്റിക്കില്‍ രാസമാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. പായ്ക്ക് ചെയ്ത പ്ലാസ്റ്റിക് കുപ്പി സൂര്യപ്രകാശമോ ചൂടോ ഏല്‍ക്കുമ്പോള്‍, കുപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (PET) വെള്ളത്തിലേക്ക് ഒഴുകാന്‍ തുടങ്ങുന്നു. ഇത് വെള്ളത്തിന്റെ രുചി മാറ്റുന്നതിനൊപ്പം ആരോഗ്യത്തിനും അപകടകരമാക്കും. അതുകൊണ്ടുതന്നെ കുപ്പിവെള്ളത്തിലെ കാലഹരണതീയതി വെള്ളത്തിന്റേതല്ല. പകരം അത് കുപ്പിയുടേതാണ്.
അന്താരാഷ്ട്ര നിയമങ്ങളും ഗുണനിലവാര പരിശോധനകളും അനുസരിച്ച് ഭക്ഷണസാധനങ്ങളും പാനീയങ്ങളും വിപണിയിലെത്തിക്കുമ്പോള്‍ ഒരു കാലാവധി അടയാളപ്പെടുത്തേണ്ടതുണ്ട്. വെള്ളം വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ ഈ നിര്‍ദേശം പാലിക്കേണ്ടതുണ്ട്. കുപ്പിവെള്ളം വാങ്ങുമ്പോള്‍ എപ്പോഴും ലേബലിലെ തിയതി പരിശോധിക്കണം. ഒറ്റത്തവണ ഉപയോഗിക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള പ്ലാസ്റ്റിക് കുപ്പികള്‍ വീണ്ടും കഴുകി ഉപയോഗിക്കാതിരിക്കുക.

കാലാവധി കഴിഞ്ഞ വാട്ടര്‍ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ അത് പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ അത്തരം വെള്ളത്തില്‍ ചില ദുര്‍ഗന്ധങ്ങളും ഉണ്ടാകും.
Content Highlights : Does that expiration date belong to water? Does water have an expiration date?